അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രകാരനും സാമൂഹ്യ സംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ് മണ്ണിക്കരോട്ട് അന്തരിച്ചു

അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രകാരനും സാമൂഹ്യ സംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ് മണ്ണിക്കരോട്ട് അന്തരിച്ചു

ഹ്യൂസ്റ്റന്‍: മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ ജോര്‍ജ് മണ്ണിക്കരോട്ട് ഹ്യൂസ്റ്റനില്‍ അന്തരിച്ചു. കുറച്ചുനാളുകളായി വിവിധ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ഏലിയാമ്മ. ബൃഹത്തായ അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തിനു പുറമേ, നോവല്‍, ചെറുകഥ, ലേഖന സമാഹാരം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. നിലവില്‍ ജോര്‍ജ് മണ്ണിക്കരോട്ട് മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റ് കൂടിയാണ്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മറ്റ് മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഭാരവാഹികളും പ്രവര്‍ത്തകരും അതുപോലെ കേരള ലിറ്റററി ഫോം യു എസ് എ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.