ഏലിയാമ്മ എബ്രഹാം
ഷിക്കാഗോ: ദീര്‍ഘകാലം ഷിക്കാഗോ ഹില്‍സൈഡില്‍ താമസിച്ചിരുന്ന എബ്രഹാം കുര്യന്റെ (ബേബിച്ചായന്‍) ഭാര്യ ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോള്‍- 75) ഡാളസില്‍ നിര്യാതയായി. റാന്നി കൊറ്റനാട് പനത്തോട്ടത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: ലിന്‍ഡ, ലാന്‍സ്, ലീന. സഹോദരങ്ങള്‍: കുഞ്ഞുമോന്‍ (ഡല്‍ഹി), മോളി (ഷിക്കാഗോ) സാബു (ഷിക്കാഗോ).
റാന്നി ഐ പി സി കൊറ്റനാട്. സഭാംഗമായിരുന്നു പരേത.
ശവസംസ്‌കാരം ഷിക്കാഗോ ഇന്റര്‍നാഷണല്‍ പെന്തക്കോസ്ത് അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25 ശനിയാഴ്ച നടക്കും. രാവിലെ 9:30ന് സയോന്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചയോടെ മേരിഹില്‍ സെമിത്തേരിയില്‍ നടക്കും.