മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജേക്കബ് തോമസ് നിര്യാതനായി
കൊച്ചി: ഉത്തര്‍പ്രദേശ് സര്‍ക്കാറിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എരൂര്‍ അന്‍സല്‍സ് റിവര്‍ ഡേലില്‍ കുഴിമണ്ണില്‍ ഡോ. ജേക്കബ് തോമസ് (74) നിര്യാതനായി. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് മുന്‍ ചെയര്‍മാനും പാക്‌സ് ലുമിന എഡിറ്ററുമായിരുന്നു അദ്ദേഹം.
സംസ്‌ക്കാര ചടങ്ങുകള്‍ ഒക്ടോബര്‍ എട്ടിന് വൈകിട്ട് മൂന്നിന് സൗത്ത് കളമശ്ശേരി സെന്റ് ജൂഡ്‌സ് മലങ്കര കാത്തലിക്ക് ചര്‍ച്ചില്‍ നടക്കും.