സി.ആര്‍. വേണുഗോപാല്‍
ന്യൂഡല്‍ഹി: കേന്ദ്ര ടെലി കമമ്യൂണിക്കേഷന്‍ മന്ത്രാലയത്തില്‍ ഉന്നത പദവികളില്‍ സേവനമനുഷ്ഠിച്ചിരുന്ന സി.ആര്‍. വേണുഗോപാല്‍ (71) നോയിഡയിലെ അരൂണ്‍ വിഹാറില്‍ വെച്ച് നിര്യാതനായി. യു.പി. സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ നോയിഡയിലുള്ള അന്തിമ് നിവാസില്‍ മൃതദേഹം സംസ്‌ക്കരിച്ചു.
ഏഴ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രിമാരുടെ പി.എ, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി എന്നി നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയായിരുന്ന അര്‍ജുന്‍സിംഗിന്റെ ഫസ്റ്റ് പി.എയായിരുന്നു.
ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തില്‍ ദീര്‍ഘകാലം പ്രോട്ടോകോള്‍ ഓഫീസ്സറായിരുന്നു.
കോഴിക്കോട് തിരുവണ്ണൂരിലെ പരേതനായ ചേലത്ത് രാഘവന്‍ നായരുടെയും പൊന്നാനിയിലെ
നാരായണിയമ്മയുടെയും മകനാണ്.
ഭാര്യ കെ.പി. പത്മജ.
മക്കള്‍: അരുണ്‍ വേണു ഗോപാല്‍ (മാനേജര്‍, നാഷണല്‍ ഇന്‍ഷൂറന്‍സ്)
സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ (പൈലറ്റ്, ഇന്‍ഡിഗോ )