ബിനു തോമസ്
ഹൂസ്റ്റണ്‍: പൂവത്തൂര്‍ മണ്ണാകുന്നില്‍ ഏറന്നൂര്‍ കുടുംബാംഗം പരേതനായ എ ഇ തോമസിന്റെയും കുഞ്ഞൂഞ്ഞമ്മ തോമസിന്റെയും മകന്‍ ബിനു തോമസ് (54) ഹൂസ്റ്റണില്‍ നിര്യാതനായി. കുടുംബമായി 2006ല്‍ ഫ്‌ളോറിഡയില്‍ ഒര്‍ലാന്‍ഡയില്‍ എത്തിയ ബിനു 2008ല്‍ ഡാലസിലേക്കു താമസം മാറ്റുകയും 2017 മുതല്‍ ഹൂസ്റ്റണില്‍ താമസിച്ചു വരുകയുമായിരുന്നു.
ഭാര്യ: ഷൈനി തോമസ് (നേഴ്‌സ് പ്രാക്റ്റീഷ്യനര്‍, ഹൂസ്റ്റണ്‍ മെതഡിസ്റ്റ് ഹോസ്പിറ്റല്‍, ഷുഗര്‍ലാന്‍ഡ്). വെണ്ണിക്കുളം ചാപ്രത്ത് കുടുംബാംഗമാണ്. പിതാവ്: സി സി ജോര്‍ജ്. മാതാവ്: മേരി ജോര്‍ജ് (ഭിലായ്).
മക്കള്‍: നെവിന്‍ ബിനു, കെവിന്‍ ബിനു. സഹോദരങ്ങള്‍: ശുഭ തോമസ് (ദോഹ), സുനില്‍ തോമസ് (ദുബായ്)
പൊതുദര്‍ശനവും സംസ്‌കാരശുശ്രൂഷകളും മാര്‍ച്ച് 21ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 1.30 വരെ സെന്റ് തോമസ് സിഎസ്ഐ ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍. തുടര്‍ന്ന് സംസ്‌കാരം ഉച്ചയ്ക്ക് 3 മണിക്ക് സൗത്ത് പാര്‍ക്ക് സെമിത്തേരി.
സിഎസ്‌ഐ സഭയുടെ സജീവ അംഗമായിരുന്ന ബിനു തോമസ് ഹൂസ്റ്റണ്‍ സെന്റ് തോമസ് സിഎസ്ഐ ഇടവകയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒഐസിസി യുഎസ്എ) സജീവ പ്രവര്‍ത്തകനായിരുന്നു.
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്:
https://www.youtube.com/live/_6SEfqA03DU
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജു കുളങ്ങര: 281 709 5433.