അമ്മിണിക്കുട്ടി ജോര്‍ജ്ജ് അന്തരിച്ചു
ഹൂസ്റ്റണ്‍: പത്തനംതിട്ട ഇലന്തൂര്‍ കൊല്ല മ്പാറ വലിയത്തുപറമ്പില്‍ കെ. ജി. ജോര്‍ജിന്റെ ഭാര്യ അമ്മിണിക്കുട്ടി ജോര്‍ജ്ജ് (91,റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്) അന്തരിച്ചു.
വെണ്ണിക്കുളം മേമല മലയില്‍ പറമ്പില്‍ കുടുംബാംഗമാണ് പരേത.
മക്കള്‍: ജോളി ജോണ്‍ (സൂപ്പര്‍വൈസര്‍, ഷുഗര്‍ ലാന്‍ഡ് പോസ്റ്റ് ഓഫീസ്) ജോസ് കെ ജോര്‍ജ്ജ് (പ്രോജക്ട് മാനേജര്‍, ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ജോണ്‍സണ്‍ കെ ജോര്‍ജ്ജ് (കേരള), മാത്യു ജോര്‍ജ്ജ് (ഹൂസ്റ്റണ്‍, ഫാര്‍മസിസ്റ്റ്).
മരുമക്കള്‍: ജോയി, ശോഭ, ഷൈനി, രാജി.
By. സജി പുല്ലാട്