ഏബ്രഹാം ഫിലിപ്പ്
ഷിക്കാഗോ: കീക്കൊഴൂര്‍ പൊട്ടക്കുളത്ത് കുടുംബാംഗമായ ഏബ്രഹാം ഫിലിപ്പ് (90) ഷിക്കാഗോയില്‍ നിര്യാതനായി. പരേതയായ അന്നമ്മ ഫിലിപ്പാണ് ഭാര്യ. ഷിക്കാഗോ ലാന്‍ഡ് ഗോസ്പല്‍ അസംബ്ലി സഭാംഗമായിരുന്നു.
ഷൈനി കുര്യന്‍, ഷാജി എബ്രഹാം, ജെയിംസ് എബ്രഹാം എന്നിവര്‍ മക്കളും കുര്യന്‍ വര്‍ഗീസ്, ഷേര്‍ലി എബ്രഹാം, ബീന എബ്രഹാം എന്നിവര്‍ മരുമക്കളുമാണ്.
കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പില്‍ ചീഫ് അക്കൗണ്ടന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മേല്‍പ്പാടം ബ്രദറണ്‍ അസംബ്ലിയുടെ മുന്‍ എല്‍ഡറായിരുന്നു. പിന്നീട് ഷിക്കാഗോയിലെ വിവിധ ബ്രദറണ്‍ സഭകളില്‍ ശുശ്രൂഷ ചെയ്തു.
മികച്ച എഴുത്തുകാരന്‍ ആയിരുന്ന പരേതന്‍ ആയിരക്കണക്കിന് ക്രിസ്തീയ ലേഖനങ്ങളും കവിതകളും രചിച്ചതോടൊപ്പം പുതിയ നിയമം മുഴുവന്‍ കവിതാരൂപത്തില്‍ അവതരിപ്പിച്ച അപൂര്‍വ സംഭാവനയും നല്‍കിയിട്ടുണ്ട്.
1957-ല്‍ എസ് ബി കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയതോടൊപ്പം തിയോളജിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ശവസംസ്‌കാരം മെയ് 16 ശനിയാഴ്ച രാവിലെ 9:30ന് നൈല്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ ആരംഭിച്ച് ഉച്ചയോടെ ആള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ നടക്കും.