വോണിൽ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

വോണിൽ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു


കാനഡയിലെ വോണിലുണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി സുഗീഷ് മരിച്ചു. ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സുഗീഷ്.

കീൽ സ്ട്രീറ്റിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന സുഗീഷിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ഉടൻ പരിശോധന നടത്തിയെങ്കിലും സുഗീഷ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ സ്ഥലത്ത് തുടരുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് കീൽ സ്ട്രീറ്റിലെ ഒരു ഭാഗം താൽക്കാലികമായി അടച്ചിട്ടിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.