ഒട്ടാവ : കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കാനഡയുടെ ഫെഡറല്‍ ഗവണ്‍മെന്റ് ഒരു പുതിയ പദ്ധതി ആരംഭിക്കുന്നു. ഓഫീസ് ഓഫ് ദി സൂപ്രണ്ടന്റന്റ് ഓഫ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ (ഒഎസ്എഫ്‌ഐ ) എന്നാണ് ഈ പദ്ധതിയുടെ പേര്. 2025 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ ഈ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. കാനഡയിലെ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പെന്‍ഷന്‍ പദ്ധതികള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഒരു വലിയ ഏജന്‍സിയാണ് ഒഎസ്എഫ്‌ഐ.
കാനഡയിലെ പ്രധാന നഗരങ്ങളായ വാന്‍കൂവര്‍, ടൊറന്റോ, ഒട്ടാവ, മോണ്‍ട്രിയല്‍ എന്നിവിടങ്ങളില്‍ നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ അവസരം ലഭിക്കും. ഈ നഗരങ്ങളില്‍ പോയി ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക്, വീട്ടിലിരുന്ന് റിമോട്ടായി ജോലി ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഇതിന് നല്ലൊരു ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്.
ഫിനാന്‍സ് , കമ്മ്യൂണിക്കേഷന്‍ , പ്രോഗ്രാമിങ് , ലോ , പ്രൊജക്റ്റ് മാനേജ്മന്റ് , സോഷ്യല്‍ മീഡിയ , ഗ്രാഫിക് ഡിസൈനിങ് എന്നിങ്ങനെ നിരവധി മേഖലകളില്‍ നിങ്ങള്‍ക്ക് ജോലിക്ക് അപേക്ഷിക്കാം. നിങ്ങള്‍ പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ജോലി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.
കാനഡയിലെ കോളേജുകളിലോ യൂണിവേഴ്‌സിറ്റികളിലോ പഠിക്കുന്ന ഏതൊരാള്‍ക്കും അപേക്ഷിക്കാം. കാനഡ പൗരന്മാര്‍ക്കും, അവിടെ സ്ഥിരതാമസമാക്കിയവര്‍ക്കും, ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്: നിങ്ങളുടെ പഠനത്തിന്റെ ഭാഗമായുള്ള കോ ഓപ് അല്ലെങ്കില്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമായിരിക്കണം ഈ ജോലി.
ശമ്പളം എത്രയായിരിക്കും ?
നിങ്ങളുടെ പഠനത്തിന്റെ തലത്തിനനുസരിച്ചാണ് ശമ്പളം ലഭിക്കുക:
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് : മണിക്കൂറിന് 17.75 കനേഡിയന്‍ ഡോളര്‍(CAD) മുതല്‍ 23.55 ഡോളര്‍ വരെ.
ബിരുദം വിദ്യാര്‍ത്ഥികള്‍ക്ക് : മണിക്കൂറിന് 18.85 CAD മുതല്‍ 28.30 CAD വരെ.
മാസ്‌റ്റേഴ്‌സ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് : മണിക്കൂറിന് 25.17 CAD മുതല്‍ 31.86 CAD വരെ.
പി എച്ച് ഡി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക്: മണിക്കൂറിന് 29 CAD മുതല്‍ 38 CAD വരെ.
പിഎച്ച്ഡി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറിന് നല്ലൊരു തുകയാണ് ലഭിക്കുന്നത്.
എന്തുകൊണ്ട് ഇതൊരു വലിയ അവസരമാണ്?
ഈ ജോലിയുടെ ഏറ്റവും വലിയ പ്രത്യേകത, മുന്‍പരിചയം (എക്‌സ്പീരിയന്‍സ് ) ആവശ്യമില്ല എന്നതാണ്. നല്ല ശമ്പളം ലഭിക്കുന്നതോടൊപ്പം, കാനഡയിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരുമായി ബന്ധം സ്ഥാപിക്കാനും അവസരം ലഭിക്കും. നാല് മാസത്തെ ഈ ടേം അക്കാദമിക് കലണ്ടറുമായി ഒത്തുപോകുന്നതാണ്. റിമോട്ടായി ജോലി ചെയ്യാന്‍ സാധിക്കുന്നതുകൊണ്ട് രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും ഈ പദ്ധതിയില്‍ പങ്കാളികളാകാം.
അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യതകള്‍:
നിങ്ങള്‍ ഒരു അംഗീകൃത കനേഡിയന്‍ സ്‌കൂളില്‍ ഫുള്‍ടൈം വിദ്യാര്‍ത്ഥിയായിരിക്കണം.
ഈ ജോലി നിങ്ങളുടെ കോഓപ്പ് അല്ലെങ്കില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിരിക്കണം.
കാനഡയില്‍ ജോലി ചെയ്യാന്‍ നിങ്ങള്‍ക്ക് അനുമതി ഉണ്ടായിരിക്കണം. സ്റ്റഡി പെര്‍മിറ്റ് പോലെയുള്ള രേഖകള്‍ ആവശ്യമാണ്.
സെക്യൂരിറ്റി ക്ലിയറന്‍സ് പ്രോസസ്സിനായി തയ്യാറായിരിക്കുക. ഇതില്‍ ഫിംഗര്‍പ്രിന്റിംഗ് ഉള്‍പ്പെട്ടേക്കാം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ കാനഡയ്ക്ക് പുറത്താണ് താമസിച്ചതെങ്കില്‍ പോലീസ് ചെക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
നിങ്ങള്‍ ഒരു വിസിബിള്‍ മൈനോറിറ്റി ആണെങ്കില്‍ അത് സ്വയം വെളിപ്പെടുത്തുന്നത് സഹായകരമാകും. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും (ഡിസബിലിറ്റി ഉള്ളവര്‍), സ്ത്രീകള്‍ക്കും, തദ്ദേശീയ വ്യക്തികള്‍ക്കും മുന്‍ഗണന ലഭിക്കാന്‍ സാധ്യതയുണ്ട്.
അപേക്ഷിക്കേണ്ട രീതി:
ജി ഇ സി ജോബ്‌സ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നിങ്ങളുടെ റെസ്യൂമെ അപ്‌ഡേറ്റ് ചെയ്യുക. നിങ്ങള്‍ ചെയ്ത കോഴ്‌സ് പ്രോജക്റ്റുകള്‍, വളണ്ടിയര്‍ വര്‍ക്കുകള്‍ എന്നിവയെക്കുറിച്ച് റെസ്യൂമെയില്‍ വിശദീകരിക്കുക. ഒഎസ്എഫ്‌ഐയുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് ഒരു കവര്‍ ലെറ്റര്‍ എഴുതുക.
കാനഡയിലെ ഫെഡറല്‍ ഗവണ്‍മെന്റില്‍ ജോലി ചെയ്യുന്നതിന്റെ ഗുണങ്ങള്‍:
ജോബ് സെക്യൂരിറ്റി ഉണ്ടായിരിക്കും.
പരിശീലനം സൗജന്യമായിരിക്കും.
മികച്ച നെറ്റ്‌വര്‍ക്കിംഗ് അവസരങ്ങള്‍ ലഭിക്കും.
നിങ്ങളുടെ ഭാവി കരിയറിന് നല്ലൊരു തുടക്കമാകും ഇത്. അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഓഗസ്റ്റ് 1, രാത്രി 11:59 വരെയാണ്. സെപ്റ്റംബര്‍ 2025 മുതല്‍ ഡിസംബര്‍ 2025 വരെയാണ് ജോലി ഉണ്ടാകുക
