വാന്‍കൂവര്‍: പൈലറ്റ് മദ്യപിച്ച് ജോലിക്കെത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡി ജി സി എ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഡിസംബര്‍ 23നായിരുന്നു സംഭവം. പൈലറ്റ് മദ്യപിച്ചെത്തിയത് കണ്ടെത്തിയതോടെ അധികൃതര്‍ തടയുകയായിരുന്നു. ഇതേത്തുടര്‍ന്നു വിമാനം വൈകി. കാനഡയിലെ വാന്‍കൂവര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.
വാന്‍കൂവറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് മദ്യപിച്ച് ജോലിക്കെത്തിയത്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ജീവനക്കാരനാണ് പൈലറ്റ് മദ്യപിച്ചെത്തിയ വിവരം അധികൃതരെ അറിയിച്ചത്.
തുടര്‍ന്ന് കനേഡിയന്‍ അധികൃതര്‍ പൈലറ്റിനെ ബ്രെത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. യാത്ര വൈകിയതില്‍ എയര്‍ ഇന്ത്യ മാപ്പു ചോദിച്ചു.
