കമല്‍ ഖേരയും അനിറ്റ ആനന്ദും കാനഡയിലെ കാര്‍ണി മന്ത്രി സഭയിലെ ഇന്ത്യന്‍ മുഖങ്ങള്‍

കമല്‍ ഖേരയും അനിറ്റ ആനന്ദും കാനഡയിലെ കാര്‍ണി മന്ത്രി സഭയിലെ ഇന്ത്യന്‍ മുഖങ്ങള്‍


ഒട്ടാവ: കാനഡയില്‍ അധികാരമേറ്റ മാര്‍ക്ക് കാര്‍ണി മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളും. ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുന്ന കമല്‍ ഖേര (36), ശാസ്ത്രം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതല ലഭിച്ച അനിറ്റ ആനന്ദ് (58) എന്നിവരുള്‍പ്പെടെ 11 വനിതകളാണ് 24 അംഗ മന്ത്രിസഭയില്‍ ഇടം നേടിയത്. കാനഡയുടെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗമായ കമല്‍ ഖേര ജനിച്ചത് ഡല്‍ഹിയിലാണ്.

പിന്നീട് കുടുംബം കാനഡയിലെത്തി. അവിടെ ടൊറന്റോയിലെ യോര്‍ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ശാസ്ത്ര ബിരുദം നേടിയ ശേഷം സെന്റ് ജോസഫ്‌സ് ഹെല്‍ത്ത് സെന്ററിലെ ഓങ്കോളജി വിഭാഗത്തില്‍ നഴ്‌സായി പരിശീലനം നേടി. ബ്രാംപ്ടന്‍ വെസ്റ്റില്‍ നിന്ന് ആദ്യമായി എംപിയായി.

ാജിവച്ച ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരിയായി പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്‍പില്‍ നിന്നിരുന്ന അനിറ്റ ആനന്ദ് പിന്നീട് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി. നോവ സ്‌കോട്ടിയയില്‍ ജനിച്ചു വളര്‍ന്ന അവര്‍ 1985 ല്‍ ഒന്റാറിയോയിലേക്ക് താമസം മാറ്റി. 2019 ല്‍ ഓക്‌വില്ലയില്‍ നിന്ന് ആദ്യമായി എംപിയായി. ട്രൂഡോ മന്ത്രിസഭയില്‍ 37 അം?ഗങ്ങളാണുണ്ടായിരുന്നത്. ആദ്യ മന്ത്രിസഭയിലുണ്ടായിരുന്ന മെലാനി ജോളി തന്നെയാണ് പുതിയ മന്ത്രിസഭയിലും വിദേശകാര്യം കൈകാര്യം ചെയ്യുന്നത്.