പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം അന്തരിച്ചു

Wed,Sep 12,2018


ഇസ്ലാമാബാദ്‌​: പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം ​ (68) അന്തരിച്ചു. ല​ണ്ട​നി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.​ലിം​ഫോ​മ ബാ​ധി​ച്ച്​ ഏ​റെ​ക്കാ​ല​മാ​യി ല​ണ്ട​നി​ലെ ഹാ​ർ​ലി സ്​​ട്രീ​റ്റ്​ ക്ലി​നി​ക്കി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ലാ​ണ്​ കു​ൽ​സൂ​മി​ന്​ ലിം​ഫോ​മ ബാ​ധ​യു​ള്ള​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

ല​ണ്ട​നി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ര​വ​ധി ശ​സ്​​ത്ര​ക്രി​യ​ക​ൾ​ക്കും കീ​മോ തെ​റ​പ്പി​ക​ൾ​ക്കും വി​ധേ​യ​യാ​യി. ജൂ​ണി​ൽ ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന്‌ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. . അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്​​റ്റ്​ വ​രി​ക്കാ​ൻ ഷരീ​ഫും മ​ക​ളും യാത്രപറയുമ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ചിരുന്നു. പാ​ന​​മ​രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ ഷരീഫിനെ സു​പ്രീം​കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ കു​ൽ​സൂ​മി​നെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​ന​ത്തേ​ക്ക്​ പ​രി​ഗ​ണി​ച്ച​ത്. ഷരീഫ്​ രാജിവെച്ചതിനെ തുടർന്നു എ​ൻ.​എ 120 മ​ണ്ഡ​ല​ത്തി​ൽ​ നടന്ന ഉപതെരഞ്ഞെടുപ്പിൽ കു​ൽ​സൂം വി​ജ​യി​ച്ചു. മൂ​ന്നു​ത​വ​ണ പാക്കിസ്ഥാന്റെ പ്ര​ഥ​മ വ​നി​ത പ​ദം വ​ഹി​ച്ചി​ട്ടു​ണ്ട്​(1990-93, 1997-99, 2013-17). 1950ൽ ​ലാ​ഹോ​റി​ലെ ക​ശ്​​മീ​രി കു​ടും​ബ​ത്തി​ലാ​ണ്​ ജ​ന​നം. ​​ഫോ​ർ​മ​ൻ ക്രി​സ്​​റ്റ്യ​ൻ കോ​ള​ജി​ൽ​നി​ന്ന്​ ബി​രു​ദ​വും പ​ഞ്ചാ​ബ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ നി​ന്ന്​ ഉ​ർ​ദു​വി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി.

1970 ലാ​ണ്​ ഷരീ​ഫു​മാ​യു​ള്ള വി​വാ​ഹം. മു​ൻ സൈ​നി​ക ഭ​ര​ണാ​ധി​കാ​രി പ​ർ​വേ​ശ്​ മു​ഷ​ർ​റ​ഫ്​ ഷ​രീ​ഫി​നെ പു​റ​ത്താ​ക്കി​യ​പ്പോ​ൾ ഭാ​ര്യ​യെ​യും മ​ക​ളെ​യും വീ​ട്ടു​ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചിരു​ന്നു.ഭര്‍ത്താവിന്റെ അഭാവത്തിൽ പാർട്ടിനേതൃത്വവും ഏറ്റെടുക്കയുണ്ടായിഹ​സ​ൻ, ഹു​സൈ​ൻ, മ​ർ​യം, അ​സ്​​മ എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ. അതേസമയം ഭാ​ര്യ​യു​ടെ സം​സ്​​കാ​ര ച​ട​ങ്ങി​ൽ പങ്കെടുക്കാന്‍ ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​വാ​സ്​ ഷ​രീ​ഫി​നും മ​ക​ൾ മ​ർ​യ​മി​നും മ​രു​മ​ക​ൻ മു​ഹ​മ്മ​ദ്​ സ​ഫ്​​ദ​റി​നും പ​രോ​ൾ അനുവദിച്ചു. ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ ഇ​വ​ർ ജ​യി​ലി​ലേ​ക്ക്​ മ​ട​ങ്ങു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച്​ പാ​ക്​ മാ​ധ്യ​മ​മാ​യ ജി​യോ ടി.​വി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. പ​രോ​ളി​നാ​യു​ള്ള ഇ​വ​രു​ടെ ​അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

Other News

 • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
 • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
 • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
 • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
 • വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു
 • ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി
 • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
 • നാ​റ്റോ​യു​ടെ ഡി​സം​ബ​ർ സ​മ്മേ​ള​ന​ത്തി​ന് ല​ണ്ട​ൻ വേ​ദി
 • സൈന്യവും, ഐ.എസ്.ഐ ഉള്‍പ്പെടെയുള്ള ചാര ഏജന്‍സികളും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി
 • കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം തകര്‍ക്കാന്‍ ശ്രമം
 • ട്രമ്പ് - കിം രണ്ടാം ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രതിനിധി ഉത്തര കൊറിയയിലേക്ക്
 • Write A Comment

   
  Reload Image
  Add code here