സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ വിദേശ സാമ്പത്തിക വിദഗ്ദ്ധരെ നിയമിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

Mon,Sep 03,2018


ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിദേശ സാമ്പത്തിക വിദഗ്ദ്ധരുടെ സഹായം തേടുന്നു. പുതുതായി തിരഞ്ഞെടുത്ത സാമ്പത്തിക ഉപദേശക പാനലില്‍ ഇവരെ ഉള്‍പ്പെടുത്തും. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ പ്രധാനവെല്ലുവിളി വരുമാനവും ബാധ്യതയും തമ്മിലുള്ള അന്തരം കുറക്കുക എന്നതായിരുന്നു. അതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി വന്‍ പരിഷ്‌കാരങ്ങളാണ് അധികാരമേറ്റത് മുതല്‍ അദ്ദേഹം നടപ്പാക്കിവരുന്നത്.

പാകിസ്ഥാന്റെ വിദേശ കടവും ബാധ്യതയും 91.8 ബില്യന്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നുവെന്ന് പാക് പത്രമായ ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്റെ കറന്റ് അക്കൗണ്ട് കമ്മി 18 ബില്ല്യന്‍ ഡോളറാണ്. വിദേശ കറന്‍സി കരുതല്‍ ശേഖരം 10 ബില്ല്യണ്‍ ഡോളര്‍ മാത്രവും. അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടണോ അതോ ചൈനയുടെ സാമ്പത്തിക സഹായം സ്വീകരിക്കണോ എന്നതില്‍ തീരുമാനമെടുക്കുക എന്നതാണ് ഇമ്രാന്‍ഖാന്‍ ആദ്യം നേരിടുന്ന പ്രധാന പരീക്ഷണം.

സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഇമ്രാന്‍ ഖാന്‍ തന്നെ നേതൃത്വം നല്‍കുന്ന 18 അംഗ സാമ്പത്തിക ഉപദേശക സമിതിയാണ് കഴിഞ്ഞ ദിവസം രൂപീകരിച്ചത്. ഇതില്‍ ഏഴ് പേര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരായിരിക്കും മറ്റു പതിനൊന്നംഗങ്ങള്‍ സ്വകാര്യ മേഖലിയില്‍ നിന്നും. ഇതില്‍ മൂന്ന് വിദേശ സാമ്പത്തിക വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തും.

Other News

 • ഇന്ധന വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം; ഒരാള്‍ കൊല്ലപ്പെട്ടു, ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • Write A Comment

   
  Reload Image
  Add code here