മ്യാന്‍മറില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷ

Mon,Sep 03,2018


യങ്കൂണ്‍: മ്യാന്‍മറില്‍ ദേശീയ സുരക്ഷയ്ക്ക് കോട്ടം തട്ടുന്ന രീതിയില്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ രണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാരെ ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെ വാ ലോണ്‍ (32), ക്യോ സോവോ (28) എന്നിവര്‍ ഒഫിഷ്യല്‍ സീക്രട്ട് നിയമം ലംഘിച്ചതായി യാങ്കൂണ്‍ കോടതി നിരീക്ഷിച്ചു. മ്യാന്‍മാറിലെ റാഖിനില്‍ പട്ടാളവും പോലീസും ചേര്‍ന്ന് പത്ത് റോഹിംഗ്യന്‍ വംശജരെ വധിച്ചതിനേയും സുരക്ഷാസേന റോഹിംഗ്യന്‍ വംശജര്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളേയും പറ്റി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ 2017 ഡിസംബര്‍ 12നാണ് വാ ലോണും ക്യോ സോവോയും അറസ്റ്റ് ചെയ്യപ്പെടുന്നത്. ആരോപണങ്ങള്‍ മ്യാന്‍മാര്‍ സര്‍ക്കാര്‍ തള്ളിക്കളയുകയാണുണ്ടായത്.

ഒഫിഷ്യല്‍ സീക്രട്ട് നിയമത്തിലെ സെക്ഷന്‍ 3.1.സി കേസിലകപ്പെട്ട ജേര്‍ണലിസ്റ്റുകള്‍ ലംഘിച്ചതിനാല്‍ ഏഴ് വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിക്കുന്നതായി കോടതി വിധിയില്‍ പറയുന്നു. ഡിസംബര്‍ മുതലുള്ള കാലയളവ് ശിക്ഷാകാലാവധിയില്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനുമുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ തനിക്ക് ഭയമില്ലെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നീതിയിലും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നതായും വിധി വന്ന ശേഷം വാ ലോണ്‍ പ്രതികരിച്ചു.

Other News

 • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
 • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
 • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
 • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
 • Write A Comment

   
  Reload Image
  Add code here