എതിര്‍പ്പും ഭീഷണിയും; വി​വാ​ദ പ്രവാചക കാ​ർ​ട്ടൂ​ൺ മ​ത്സ​രം പി​ൻ​വ​ലി​ച്ചു

Sat,Sep 01,2018


ആം​സ്​​റ്റ​ർ​ഡാം‍: എ​തി​ർ​പ്പ്​ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നെ​ത​ർ​ല​ൻ​ഡ്​​സി​ൽ ഇൗ ​വ​ർ​ഷം ന​വം​ബ​റി​ൽ ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട വി​വാ​ദ പ്ര​വാ​ച​ക കാ​ര്‍ട്ടൂ​ണ്‍ മ​ത്സ​രം ഒ​ഴി​വാ​ക്കി. തീ​വ്ര വ​ല​തു​പ​ക്ഷ എം.​പി​യാ​യ ഗീ​ർ​റ്റ്​​ വി​ല്‍ഡേ​ഴ്‌​സ് ആ​ണ്​ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​താ​യി അ​റി​യി​ച്ച​ത്. കാ​ർ​ട്ടൂ​ൺ മ​ത്സ​ര​ത്തി​നെ​തി​രെ പാ​ക്​ സെ​ന​റ്റ്​ പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തെ​ന്നും എ​ന്നാ​ല്‍, ഇ​സ്‌​ലാ​മി​നെ​തി​രാ​യ പ്ര​ചാ​ര​ണം തു​ട​രു​മെ​ന്നും വി​ല്‍ഡേ​ഴ്‌​സ് പ​റ​ഞ്ഞു. നെ​ത​ർ​ല​ൻ​ഡ്​​സി​ലെ മു​സ്‌​ലിം-​കു​ടി​യേ​റ്റ വി​രു​ദ്ധ മു​ന്ന​ണി​യു​ടെ നേ​താ​വാ​ണ് വി​ല്‍ഡേ​ഴ്‌​സ്. ഗീ​ര്‍റ്റ് വി​ല്‍ഡേ​ഴ്‌​സി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ 26കാ​ര​നെ ഈ​യാ​ഴ്ച ഹേ​ഗി​ല്‍ വെ​ച്ച് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

കാ​ര്‍ട്ടൂ​ണ്‍ മ​ത്സ​ര​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് നെ​ത​ർ​ല​ൻ​ഡ്​​സ്​ സ​ര്‍ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2005ല്‍ ​ഡാ​നി​ഷ് പ​ത്ര​മാ​യ ജി​ല്ല​ൻ​റ്​​സ് പോ​സ്​​റ്റ​ന്‍ പ്ര​വാ​ച​ക കാ​ര്‍ട്ടൂ​ണ്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. 2015ല്‍ ​പ്ര​വാ​ച​ക കാ​ര്‍ട്ടൂ​ണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേ​രി​ല്‍ ഭീകരർ ഫ്രാ​ൻ​സി​ലെ ഷാ​ര്‍ലി എ​ബ്​​ദോ മാ​ഗ​സി​ൻ ഒാ​ഫി​സ്​ ആ​ക്ര​മി​ച്ച്​ നിരവധി പേരെ കൊലപ്പെടുത്തിയിരുന്നു.

Other News

 • മയക്കുമരുന്ന് ഉപയോഗം: ബ്രിട്ടീഷ് സൈന്യത്തിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും
 • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
 • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
 • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
 • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • Write A Comment

   
  Reload Image
  Add code here