ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദി കനാല്‍ നിര്‍മ്മിക്കുന്നു; ദ്വീപാക്കി മാറ്റുക ലക്ഷ്യം

Sat,Sep 01,2018


റിയാദ്: ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പിന്നാലെ ഖത്തറിനെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ സൗദിയുടെ നീക്കം ശക്തമാകുന്നു. അതിര്‍ത്തിയില്‍ കാനാല്‍ നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാനുള്ള ശ്രമം സൗദി കൂടുതല്‍ ഊര്‍ജിതപ്പെടുത്തിയാതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച സൗദി അധികൃതര്‍ ഇതുസംബന്ധിച്ച് വ്യക്തമായ സൂചന നല്‍കി. സാല്‍വ ദ്വീപ് പ്രോജക്ട് സംബന്ധിച്ച വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. രാജ്യത്തിന്റെ ഭൂഘടന വരെ മാറ്റുന്ന ചരിത്രപരമായ തീരുമാനമായിരിക്കും ഇതെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുഖ്യഉപദേഷ്ടാവ് അല്‍ ഖത്വാനി ട്വിറ്ററില്‍ കുറിച്ചു. കനാല്‍ പദ്ധതി നടപ്പാക്കുന്നതോടെ ഖത്തര്‍ സൗദി ഉപഭൂഖണ്ഡത്തില്‍ നിന്ന് വേറിടും. ഖത്തറിന് മേല്‍ സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം 14 മാസം പിന്നിടുമ്പോഴാണ് അടുത്ത ആഘാതവുമായി വീണ്ടും സൗദി രംഗത്തെത്തുന്നത്.

ഖത്തര്‍, ഭീകരവാദത്തെ പിന്തുണയ്ക്കുന്നെന്നും ഇറാനുമായി അടുത്ത ബന്ധമുണ്ടെന്നും എന്നാരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ ഖത്തര്‍ നിരസിക്കുകയായിരുന്നു.

ഖത്തറിന്റെ രാജ്യാതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യവും 200 മീറ്റര്‍ വീതിയുമുള്ള കനാലാണ് സൗദി നിര്‍മിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് സൗദി ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 750 മില്ല്യണ്‍ ഡോളറിന്റെ ചിലവ് വരുന്ന പദ്ധതിയാണിതെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്.

Other News

 • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
 • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
 • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
 • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
 • വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു
 • ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി
 • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
 • നാ​റ്റോ​യു​ടെ ഡി​സം​ബ​ർ സ​മ്മേ​ള​ന​ത്തി​ന് ല​ണ്ട​ൻ വേ​ദി
 • സൈന്യവും, ഐ.എസ്.ഐ ഉള്‍പ്പെടെയുള്ള ചാര ഏജന്‍സികളും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി
 • കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം തകര്‍ക്കാന്‍ ശ്രമം
 • ട്രമ്പ് - കിം രണ്ടാം ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രതിനിധി ഉത്തര കൊറിയയിലേക്ക്
 • Write A Comment

   
  Reload Image
  Add code here