മ്യാന്‍മറില്‍ അണക്കെട്ട് തകര്‍ന്ന് 85 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി; 63000 പേര്‍ വീടൊഴിഞ്ഞുപോയി

Fri,Aug 31,2018


യാങ്കോണ്‍: മ്യാന്‍മാറില്‍ അണക്കെട്ട് തകര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.
പ്രളയം ശക്തമായതോടെ 63,000ത്തോളം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടി. 85 ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായി.
ബാഗോ പ്രവിശ്യയിലെ യെദാഷെ നഗരത്തിലുള്ള സ്വാര്‍ ചൗങ് ഡാമിന്റെ ഭാഗമാണ് ബുധനാഴ്ച തകര്‍ന്നത്. തുടര്‍ന്നുണ്ടായ കനത്ത ജലപ്രവാഹത്തെത്തുടര്‍ന്ന് പ്രധാന റോഡുകളും സ്വാര്‍, യെദാഷെ നഗരങ്ങളും വെള്ളത്തിനടിയിലായി. അഗ്‌നിശമനസേനയും സൈന്യവുമടക്കം മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
രണ്ട് പേരെ കാണാതായിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്കില്‍ പാലംതകര്‍ന്നതോടെ തലസ്ഥാനമായ നയ്പെയ്‌തോയില്‍ നിന്ന് മറ്റു നഗരങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.
തിങ്കളാഴ്ച ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെ പ്രദേശവാസികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും പേടിക്കാനൊന്നുമില്ലെന്നും ഡാം സുരക്ഷിതമാണെന്നുമായിരുന്നു അധികൃതരുടെ മറുപടി. ഡാമിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Other News

 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here