യു.എസ്​ ഉപരോധം: ഇറാൻ അന്താരാഷ്​ട്ര കോടതിയിൽ

Tue,Aug 28,2018


ടെഹ്‌റാന്‍: ആ​ണ​വ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ യു.​എ​സ് ​വീ​ണ്ടും ഉ​പ​രോ​ധം കൊ​ണ്ടു​വ​ന്ന​തി​നെ​തി​രെ ഇ​റാ​ൻ അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യി​ൽ. ട്രമ്പ്‌ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ച ഉ​പ​രോ​ധം നീ​ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നാ​ണ്​ ഇറാന്റെ ആ​വ​ശ്യം. ഉ​പ​രോ​ധം രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക രം​ഗം ത​ക​ർ​ക്കു​ന്നതും 1955ൽ ​ഒ​പ്പു​വെ​ച്ച സൗ​ഹൃ​ദ ക​രാ​റിന്റെ ലംഘനവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ജൂ​ലൈ അ​വ​സാ​ന​ത്തി​ലാ​ണ്​ ഹേ​ഗി​ലെ അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ (​ഐ .​സി.​ജെ) ഹര്‍ജി സ​മ​ർ​പ്പി​ച്ച​ത്. കോ​ട​തി​യി​ൽ ഹര്‍ജി സം​ബ​ന്ധി​ച്ച്​ യു.​എ​സ്​ നി​ല​പാ​ട്​ അ​റി​യി​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ത​ർ​ക്ക​ത്തി​ൽ നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ന്​ കോ​ട​തി​ക്ക്​ അ​ധി​കാ​ര​മി​ല്ലെ​ന്ന്​ യു.​എ​സ്​ വാ​ദി​ച്ചേ​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

സൗ​ഹൃ​ദ ക​രാ​ർ നി​ല​നി​ൽ​കു​ന്ന​ത​ല്ലെ​ന്നും യു.​എ​സ്​ അ​ഭി​ഭാ​ഷ​ക​ർ ഉന്നയിക്കും. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ൽ​കു​ന്ന വാ​ദം​കേ​ൾ​ക്ക​ലി​ന്​ ശേ​ഷ​മാ​കും വി​ഷ​യ​ത്തി​ൽ കോ​ട​തി നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കു​ക.

2015ൽ ​ബ​റാ​ക്​ ഒ​ബാ​മ യു.​എ​സ്​ പ്ര​സി​ഡ​ൻ​റാ​യി​രി​ക്കെ​യാ​ണ്​ ഇ​റാ​നും ലോ​ക രാ​ജ്യ​ങ്ങ​ളു​മാ​യി ആ​ണ​വ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. നേ​ര​ത്തേ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഉ​പ​രോ​ധ​ത്തി​ൽ ഇ​തി​നെ തു​ട​ർ​ന്ന്​ ഇ​ള​വു​വ​രു​ത്തി. എ​ന്നാ​ൽ, ട്രമ്പ്‌ പ്ര​സി​ഡ​ൻ​റാ​യി അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റു​ക​യും ഉ​പ​രോ​ധം വീ​ണ്ടും കൊ​ണ്ടു​വ​രാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.

ഇ​റാ​നു​മാ​യി വ്യാ​പാ​രം തു​ട​രു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ യു.​എ​സ്​ ഭീ​ഷ​ണി​മു​ഴ​ക്കി. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ രാ​ജ്യം കൂ​പ്പു​കു​ത്തി​യി​രി​ക്കു​ക​യാ​ണ്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ​യ​ട​ക്കം എ​തി​ർ​പ്പി​നെ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്​ യു.​എ​സ്​ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റി​യി​രു​ന്ന​ത്.

Other News

 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here