ഉന്നതര്‍ക്ക് ഫസ്റ്റ് ക്ലാസ് വിമാനയാത്ര ഇമ്രാന്‍ ഖാന്‍ വിലക്കി

Sat,Aug 25,2018


ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ഭരണ സിരാകേന്ദ്രങ്ങളിലിരിക്കുന്ന താനടക്കമുള്ള ഉന്നതര്‍ സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിലക്ക്. പ്രധാനമന്ത്രിക്ക് പുറമെ പ്രസിഡന്റ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, അസംബ്ലി സ്പീക്കര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് വിലക്ക്.

ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാക് മന്ത്രിസഭയുടേതാണ് തീരുമാനം. സൈനിക മേധാവി അടക്കം എല്ലാവര്‍ക്കും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നതിനേ അനുമതിയുള്ളുവെന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. 5,100 കോടി രൂപയാണ് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ഓരോ വര്‍ഷവും തന്റെ വിവേചനാധികാരം ഉപയേഗിച്ച് ചിലവാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദേശ സന്ദര്‍ശനത്തിനും മറ്റും പ്രത്യേക വിമാനം ഉപയോഗിക്കുന്നത് ഇമ്രാന്‍ ഖാന്‍ ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉപയോഗിക്കില്ലെന്നും തന്നെ അനുഗമിക്കുന്നതിന് രണ്ടു സുരക്ഷാ വാഹനങ്ങള്‍ മതിയെന്നും നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തിദിനം ആഴ്ചയില്‍ ആറാക്കി ഉയര്‍ത്തിയിരുന്നെങ്കിലും ചില മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച അവ്യക്തത തുടരുകയാണ്.

Other News

 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • ഖഷോഗിയുടെ വധത്തിനു പിന്നില്‍ സൗദി, ആരാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കണമെന്ന് പ്രതിശ്രുത വധു
 • Write A Comment

   
  Reload Image
  Add code here