കുട്ടികളുടെ ലൈംഗിക ചൂഷണത്തെയും സഭ അതു മൂടിവയ്ക്കാന്‍ ശ്രമിച്ചതിനെയും അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

Mon,Aug 20,2018


വത്തിക്കാന്‍ സിറ്റി: വൈദികര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും സഭ അത് മൂടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ അപലപിച്ചു കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ആഗോള കത്തോലിക്കാ സമൂഹത്തെ അഭിസംബോധന ചെയ്ത് കത്തെഴുതി. സഭയിലെ ഈ 'മരണ സംസ്‌കാര' ത്തിന് അറുതി വരുത്തണമെന്നു പറയുന്ന മാര്‍പാപ്പ ചൂഷണം തടയുന്നതില്‍ വീഴ്ചയുണ്ടായതിന് മാപ്പപേക്ഷിക്കുന്നുമുണ്ട്.
അമേരിക്കയിലെ പെന്‍സില്‍വാനിയിയില്‍ ഏഴു പതിറ്റാണ്ടിനിടെ മൈനര്‍മാരായ ആയിരത്തലധികം കുട്ടികളെ വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന ഗ്രാന്‍ഡ് ജൂറി റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തു വന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പ ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. മൂന്നുറിലധികം വൈദികരാണ് ചൂഷണം നടത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വാസ്തവത്തില്‍ ചൂഷണത്തിനു വിധേയരായ കുട്ടികള്‍ അനേകായിരം വരുമെങ്കിലും സഭ അത് മൂടിവച്ചതു കൊണ്ട് പ്രോസിക്യൂഷനുള്ള സമയ പരിധി പല കേസിലും കഴിഞ്ഞുവെന്നും ചൂഷണം നടത്തിയ വൈദികര്‍ ഇനിയുമേറെ വരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
ലൈംഗിക ചൂഷണം സംബന്ധിച്ച് ഇതാദ്യമായാണ് മാര്‍പാപ്പ ആഗോള കത്തോലിക്കാ സമൂഹത്തിന് കത്തെഴുതുന്നതെന്ന് വത്തിക്കാന്‍ പറയുന്നു. അമേരിക്കയിലെ ലൈംഗിക വിവാദം നേരിട്ട് പരാമര്‍ശിക്കുന്ന രണ്ടായിരം വാക്കുകള്‍ വരുന്ന കത്തില്‍ സമയബന്ധിതമായി ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ സഭയ്ക്ക് വീഴ്ച വന്നതായി സമ്മതിക്കുന്നുണ്ട്. ചൂഷണത്തിനു വിധേയരാവരെ അവഗണിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തത് ഹൃദയഭേദകമാണെന്ന് മാര്‍പാപ്പ പറഞ്ഞു. നാണക്കേടോടെയും മനസ്താപത്തോടെയും സഭയ്ക്കു വന്ന വീഴ്ച തുറന്നു സമ്മതിക്കുകയാണെന്നും, ഇതുമൂലം അനേകര്‍ക്കുണ്ടായ മനോവേദനയുടെ ആഴം മനസിലാക്കാതെ സമയബന്ധിതമായി നടപടികള്‍ എടുക്കാന്‍ കഴിയാതെ വന്നത് വലിയ അപരാധമാണെന്നും മാപ്പു ചോദിക്കുകയാണെന്നും മാര്‍പാപ്പ പറഞ്ഞു.

Other News

 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
 • ചരിത്രം കുറിക്കുന്ന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ചൈനയിലെ കത്തോലിക്കാ സഭയുടെയും തലവനായി മാര്‍പാപ്പയെ അംഗീകരിക്കും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാരെ വത്തിക്കാനും
 • വൈ​ദി​ക​ര്‍ക്കി​ട​യി​ലെ ലൈം​ഗി​ക​പീ​ഡ​നം: മാ​ർ​പാ​പ്പ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം വി​ളി​ച്ചു
 • സ്‌കോട്ട്‌ലന്‍ഡില്‍ വാഴ്‌സിറ്റി പഠനത്തിന് എത്തിയ മകള്‍ക്കു വേണ്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെ
 • പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം അന്തരിച്ചു
 • പ്ര​തി​വ​ർ​ഷം ലോകമെമ്പാടും എ​ട്ടു ല​ക്ഷ​ത്തോ​ളം പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യി ലോകാരോഗ്യസംഘടന
 • ഒാ​ൺ​ലൈ​ൻ വ​ഴി​യു​ള്ള മ​ത​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ ചൈ​ന​യു​ടെ നീ​ക്കം
 • Write A Comment

   
  Reload Image
  Add code here