ലോകമെമ്പാടു നിന്നും കേരളത്തിലേക്ക് സഹായം എത്തുന്നു; മലയാളി സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവും പിന്തുണയും പ്രഖ്യാപിച്ച് മാര്‍പാപ്പയും

Sun,Aug 19,2018


നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തിലേക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും സഹായം എത്തിക്കൊണ്ടിരിക്കുന്നു. മലയാളികള്‍ കുടിയേറിയ നാടുകളില്‍ നിന്നെല്ലാം ധനപരമായും , ദുരിതാശ്വാസ സാമഗ്രുകള്‍ വഴിയായുമുള്ള സഹായം ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്.
മലയാളി സംഘടനകള്‍ നടത്താനിരുന്ന പ്രവാസി നാട്ടിലെ ഓണാഘോഷങ്ങളെല്ലാം മാറ്റിവച്ചു കഴിഞ്ഞു. നാട്ടില്‍ പതിനായിരങ്ങള്‍ വേദനിക്കുമ്പോള്‍ ആഹ്ലാദത്തോടെ ആര്‍ക്ക് ആഘോഷത്തില്‍ പങ്കു ചേരാനാകും. ഓണാഘോഷത്തിനു വേണ്ടി ചെലവാക്കാനിരുന്ന തുകയും, മറ്റു രീതിയില്‍ സമാഹരിക്കുന്ന തുകയുമൊക്കെ കേരളത്തിലെ ദുരിതാശ്വാസത്തിനായി എത്തിക്കുവാന്‍ സംഘടനകള്‍ തീരുമാനിച്ചു കഴിഞ്ഞു.
അമേരിക്കയിലെ പല ഇംഗ്ലീഷ് ദേവാലയങ്ങളിലും കേരളത്തിനു വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. ഞായറാഴ്ച വത്തിക്കാന്‍ ചത്വരത്തില്‍ കേരളത്തിനു വേണ്ടി പ്രാര്‍ഥിക്കുക എന്ന ബാനര്‍ ഉയര്‍ന്നു നിന്നിരുന്നു. കേരളത്തിലുള്ള സഹോദരങ്ങള്‍ക്ക് നമ്മുടെ ഐക്യദാര്‍ഡ്യവും പിന്തുണയയും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് ബാധ്യതയുണ്ടെന്ന് ഫ്രാന്‍സിസ് പതിനാറാമന്‍ മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

Other News

 • ചൈനയില്‍ ശക്തമായ ഭൂകമ്പം: 11 പേര്‍ മരിച്ചു; 122 പേര്‍ക്ക് പരുക്ക്
 • ജപ്പാനിലെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
 • ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതി മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു
 • എണ്ണ ടാങ്കറുകള്‍ക്കുനേരെയുണ്ടായ ആക്രമണം: പിന്നില്‍ ഇറാനെന്ന അമേരിക്കന്‍ ആരോപണം ആവര്‍ത്തിച്ച് സൗദിയും
 • കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്‍ ഹോങ്കോങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
 • കുറ്റവാളി കൈമാറ്റ നിയമത്തിനെതിരെ ഹോങ്കോങ്ങില്‍ പ്രക്ഷോഭം: പ്രക്ഷോഭകര്‍ക്കുനേരെ പോലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു
 • സൗദി വിമാനത്താവളത്തിനുനേരെ ഹൂത്തി വിമതരുടെ മിസൈല്‍ ആക്രമണം; 26 പേര്‍ക്ക് പരിക്ക്
 • പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സാമ്പത്തിക തിരിമറി കേസില്‍ അറസ്റ്റില്‍
 • തെ​രേ​സ മേ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യു​ടെ നേ​തൃ​സ്​​ഥാ​നം രാ​ജി​വെ​ച്ചു
 • തെക്കന്‍ സ്വീഡനിലെ ലിന്‍ശോപിംങ് നഗരത്തില്‍ സ്‌ഫോടനം: 25 പേര്‍ക്ക് പരിക്കേറ്റു
 • ഓട്ടിസത്തിനു കാരണം മാതാപിതാക്കളുടെ ജീവിതശൈലിയെന്ന് കുറ്റപ്പെടുത്തല്‍; ധ്യാനം നടത്താന്‍ ഫാ. ഡൊമിനിക് വാളന്മനാലിനു നല്‍കിയ ക്ഷണം റദ്ദാക്കണമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്
 • Write A Comment

   
  Reload Image
  Add code here