ഇറ്റലിയിലെ ജെനോവ നഗരത്തില്‍ പാലം തകര്‍ന്നു വീണ് 26 പേര്‍ മരിച്ചു

Tue,Aug 14,2018


റോം: ഇറ്റലിയിലെ വടക്കു പടിഞ്ഞാറന്‍ നഗരമായ ജെനോവയില്‍ പാലം തകര്‍ന്നു വീണ് കുറഞ്ഞത് 26 പേര്‍ മരിച്ചു. കനത്ത മഴ പെയ്തു കൊണ്ടിരുന്ന അവസത്തില്‍ പാലത്തിന്റെ ഒരു ഭാഗം താഴേക്ക് തകര്‍ന്നു വീഴുകയായിരുന്നു. 45 മീറ്റര്‍ താഴെയുള്ള റെയില്‍ ട്രാക്കിന്റെയും, കെട്ടിടങ്ങളുടെയും, നദിയുടെയും മീതെ നിരവധി കാറുകളും, ട്രക്കുകളും കോണ്‍ക്രീറ്റ് പാളികള്‍ക്കൊപ്പം പതിക്കുകയായിരുന്നു.
പാലത്തിന്റെ ബാക്കിയുള്ള ഭാഗം കൂടി നിലംപതിക്കുമോ എന്ന ആശങ്കയില്‍ താഴ് ഭാഗത്തുള്ള കെട്ടിങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പാലം അപകടാവസ്ഥയിലായിരുന്നുവെന്ന് കരുതാന്‍ ഒരു കാരണവുമില്ലെന്ന് മോട്ടോര്‍വേയുടെ ഓപ്പറേറ്റര്‍മാരായ ഓട്ടോസ്‌ട്രേഡിന്റെ പ്രതിനിധി പറഞ്ഞു. ദുരന്തത്തെ തുടര്‍ന്ന്, രാജ്യത്തെ ഭൂരിഭാഗം മോട്ടോര്‍വേകളും നിയന്ത്രിക്കുന്ന ഓട്ടോസ്‌ട്രേഡിന്റെ മാതൃകമ്പനിയായ അറ്റ്‌ലാന്റിയയുടെ ഓഹരികളില്‍ 6.3 ശതമാനം ഇടിവുണ്ടായി.
പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടമുണ്ടായത്. ഇടിമിന്നല്‍ പാലത്തില്‍ പതിക്കുന്നതു കണ്ടുവെന്നും തുടര്‍ന്ന് അത് താഴേക്കു പതിക്കുകയായിരുന്നുവെന്നും സംഭവത്തിന്റെ ദൃക്‌സാക്ഷികളിലൊരാളായ പിയട്രൊ അല്‍ അസ പറഞ്ഞു. പാലം തകര്‍ന്നതിന്റെ കാരണം എന്താണെന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലെന്നും, ഇടിമിന്നല്‍ കാരണമാകാന്‍ സാധ്യത കുറവാണെന്നും എന്‍ജനിയര്‍മാര്‍ പറയന്നു.

Other News

 • മയക്കുമരുന്ന് ഉപയോഗം: ബ്രിട്ടീഷ് സൈന്യത്തിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും
 • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
 • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
 • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
 • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • Write A Comment

   
  Reload Image
  Add code here