ബ്രിട്ടീഷ് എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ വി.എസ് നെയ്‌പോള്‍ അന്തരിച്ചു

Sun,Aug 12,2018


ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് നോവലിസ്റ്റും നൊബേല്‍ പുരസ്‌കാര ജേതാവുമായ വി.എസ് നെയ്‌പോള്‍ അന്തരിച്ചു.
ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. ബന്ധുക്കളാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. ഒരു ഘട്ടത്തില്‍ വിഷാദ രോഗത്തെ തുടര്‍ന്ന് ആത്മ ഹത്യക്ക് ശ്രമിക്കുക. അവിടെ നിന്ന് ലോകം ആരാധിക്കുന്ന എഴുത്തുകാരനായി വളരുക. അതായിരുന്നു വി.എസ്.നെയ്‌പോളിന്റെ ജീവിതം.
ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ വരെ വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കുകയും ഇ.എം.ഫോസ്റ്ററുടെ പാസ്സേജ് ടു ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്ത അസാമാന്യ പ്രതിഭ. ബുക്കര്‍ പ്രൈസും സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരവും സ്വന്തമാക്കിയ എഴുത്തുകാരന്‍.
ട്രിനിടാഡില്‍ 1932ല്‍ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജനായ വിദ്യാധര്‍ സുരാജ്പ്രസാദ് നെയ്‌പോള്‍ എന്ന സര്‍ വി.എസ്. നെയ്‌പോള്‍ 5 പതിറ്റാണ്ടിലേറെയാണ് സാഹിത്യലോകത്ത് നിറഞ്ഞുനിന്നത്.
ഇതിനിടെ 32 ഓളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. ഹാസ്യവും ജീവചരിത്രവും യാത്രാവിവരണവും എല്ലാം തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.
61ല്‍ പുറത്തിറങ്ങിയ എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്നത്. ആറാം വയസ്സില്‍ കുടുംബത്തോടൊപ്പം കുടിയേറിയ പോര്‍ട്ട് ഓഫ് സ്‌പെയിനിലെ അനുഭവമാണ് ആദ്യ നോവലായ മിഷേല്‍ സ്ട്രീറ്റിന്റെ പിറവിയിലേക്ക് നയിച്ചതെന്ന് നെയ്‌പോള്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. എ ബെന്റ് ഇന്‍ ദി റിവറാണ് മറ്റൊരു പ്രധാന കൃതി. മരണ വിവരം സ്ഥിരീകരിച്ച ഭാര്യ നാദിറ, മരണസമയത്ത് പ്രിയപ്പെട്ടവര്‍ സമീപത്തുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി.

Other News

 • ഗുരുതരമായ സാമ്പത്തിക തട്ടിപ്പ്; നിസാന്‍ മേധാവി അറസ്റ്റില്‍, വരുമാനം കുറച്ചു കാണിച്ചിരുന്നത് അധികൃതര്‍ കണ്ടെത്തി
 • ഇന്ധന വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം; ഒരാള്‍ കൊല്ലപ്പെട്ടു, ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • Write A Comment

   
  Reload Image
  Add code here