ഇന്ത്യ​യുടെ സൈനികസാന്നിധ്യം വേണ്ടെന്ന്​ ചൈ​ന​യു​ടെ സ്വാ​ധീ​ന​ത്തി​ലാ​യ മാ​ല​ദ്വീ​പ്

Sat,Aug 11,2018


ന്യൂ​ഡ​ൽ​ഹി: ര​ണ്ട്​ സൈ​നി​ക ഹെ​ലി​കോ​പ്​​ട​റു​ക​ളു​ടെ​യും 50 ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ​യും സാ​ന്നി​ധ്യം മേ​ലി​ൽ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ​ ഭ​ര​ണ​കൂ​ടം. ചൈനയുടെ സ്വാധീനത്തിലായതോടെ മാലദ്വീപ് ഇന്ത്യക്ക് നേരെ തിരിഞ്ഞത്. അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ്​ ഇ​ന്ത്യ ര​ണ്ട്​ സൈ​നി​ക ഹെ​ലി​കോ​പ്​​ട​റു​ക​ൾ വി​ട്ടു​കൊ​ടു​ത്ത​തെ​ന്നും സ്വ​ന്തം​നി​ല​ക്ക്​ അ​തി​നു​ള്ള ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്കി​ക്ക​ഴി​ഞ്ഞ സ്​​ഥി​തി​ക്ക്​ ഇ​നി ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ന്ത്യ​യി​ലെ മാ​ല​ദ്വീ​പ്​ സ്​​ഥാ​ന​പ​തി അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

പൈ​ല​റ്റു​മാ​ർ, സാങ്കേതിക വി​ദ​ഗ്​​ധ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ്​ മാ​ല​ദ്വീ​പി​ലെ ഇ​ന്ത്യ​ൻ സൈ​നി​ക സം​ഘം. അ​വ​രു​ടെ വി​സ കാ​ലാ​വ​ധി ജൂ​ണി​ൽ ക​ഴി​ഞ്ഞു. എ​ങ്കി​ലും, അ​വ​രെ പി​ൻ​വ​ലി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​യി​ട്ടി​ല്ല.

മാ​ല​ദ്വീ​പി​ൽ റോ​ഡും പാ​ല​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​മൊ​ക്കെ നി​ർ​മി​ച്ചു​വ​രു​ക​യാ​ണ്​ ചൈ​ന. പ​തി​റ്റാ​ണ്ടു​ക​ളാ​യി മാ​ല​ദ്വീ​പി​ന്​ സൈ​നി​ക​മാ​യും അ​ല്ലാ​തെ​യും അ​ത്താ​ണി​യാ​യി​രു​ന്നു ഇ​ന്ത്യ. എ​ന്നാ​ൽ, പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യമീന്റെ ഭ​ര​ണ​കൂ​ടം ഇ​പ്പോ​ൾ കൂ​ടു​ത​ൽ ആ​​ശ്ര​യി​ക്കു​ന്ന​ത്​ ചൈ​ന​യെ​യാ​ണ്. രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ളെ യ​മീ​ൻ ഭ​ര​ണ​കൂ​ടം അ​മ​ർ​ച്ച​ചെ​യ്യു​ന്ന​തി​നോ​ടും അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ച​തി​നോ​ടും ഇ​ന്ത്യ​ക്ക്​ എ​തി​ർ​പ്പാ​യി​രു​ന്നു. ഇ​ന്ത്യ സൈ​നി​ക ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന്​ പ്ര​സി​ഡ​ൻ​റി​ന്റെഎ​തി​രാ​ളി​ക​ൾ ഇ​ന്ത്യ​യോ​ട്​ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തോ​ടെ, അ​ബ്​​ദു​ല്ല യ​മീ​ൻ ഭ​ര​ണ​കൂ​ടം ചൈ​ന​യി​ലേ​ക്ക്​ കൂ​ടു​ത​ൽ ചാ​ഞ്ഞു.

Other News

  • ഗുരുതരമായ സാമ്പത്തിക തട്ടിപ്പ്; നിസാന്‍ മേധാവി അറസ്റ്റില്‍, വരുമാനം കുറച്ചു കാണിച്ചിരുന്നത് അധികൃതര്‍ കണ്ടെത്തി
  • ഇന്ധന വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം; ഒരാള്‍ കൊല്ലപ്പെട്ടു, ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
  • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
  • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
  • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
  • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
  • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
  • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
  • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
  • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
  • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
  • Write A Comment

     
    Reload Image
    Add code here