ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപില്‍ വീണ്ടും ഭൂചലനം: മുന്‍ ദുരന്തത്തില്‍ മരണം 100 കവിഞ്ഞു

Tue,Aug 07,2018


ജക്കാര്‍ത്ത: ഞായറാഴ്ച്ചയുണ്ടായ ഭൂചലനത്തില്‍ നൂറോളം പേര്‍ മരിച്ചതിന്റെ ആഘാതത്തിനിടെ ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനമുണ്ടായത് പരിഭ്രാന്തി പരത്തി.
വിനോദ സഞ്ചാരകേന്ദ്രമായ ലോംബോക്ക് ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അതേസമയം തുടര്‍ ഭൂചലനത്തില്‍ ആളപായം ഉണ്ടായോ എന്നതിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ നൂറ് കവിഞ്ഞു. ഭൂകമ്പത്തില്‍ ആയിരക്കണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നടിയുകയും 200 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കെട്ടിടങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്.
ഭൂകമ്പ സാധ്യത മുന്നില്‍ കണ്ട് ഇരുപതിനായിരത്തോളം പ്രദേശവാസികളെ ലംബോക്കില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നു ദ്വീപിലെ റോഡുകളും പാലങ്ങളും തകര്‍ന്ന നിലയിലാണ്. വൈദ്യുതിവിതരണവും തടസ്സപ്പെട്ടു. ചില മേഖലകള്‍ ഒറ്റപ്പെട്ട നിലയിലാണ്.
ഇതോടൊപ്പം തന്നെ ദ്വീപില്‍ കുടുങ്ങിയ 1200 സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. പരുക്കേറ്റ നൂറുകണക്കിനാളുകളെ ഭൂചലനത്തില്‍ തകര്‍ന്ന ആശുപത്രിയുടെ വളപ്പിലാണു ചികില്‍സിക്കുന്നത്. ആശുപത്രി തകര്‍ന്നതിനാല്‍ ആശുപത്രിയുടെ പരിസരത്തുണ്ടാക്കിയ താല്‍ക്കാലിക കൂടാരങ്ങള്‍ നിര്‍മിച്ചാണു രോഗികളെ കിടത്തിയിരിക്കുന്നത്.
പസഫിക് റിങ് ഓഫ് ഫയര്‍ എന്ന മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതിചെയ്യുന്നത്. നിരവധി സജീവ അഗ്നിപര്‍വതങ്ങളുള്ള മേഖലയാണിത്. അതുകൊണ്ട് തന്നെ ലോകത്ത് പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള രാജ്യമാണ് ഇന്തോനേഷ്യ.

Other News

  • ചൈനയില്‍ ശക്തമായ ഭൂകമ്പം: 11 പേര്‍ മരിച്ചു; 122 പേര്‍ക്ക് പരുക്ക്
  • ജപ്പാനിലെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
  • ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതി മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു
  • എണ്ണ ടാങ്കറുകള്‍ക്കുനേരെയുണ്ടായ ആക്രമണം: പിന്നില്‍ ഇറാനെന്ന അമേരിക്കന്‍ ആരോപണം ആവര്‍ത്തിച്ച് സൗദിയും
  • കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്‍ ഹോങ്കോങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
  • കുറ്റവാളി കൈമാറ്റ നിയമത്തിനെതിരെ ഹോങ്കോങ്ങില്‍ പ്രക്ഷോഭം: പ്രക്ഷോഭകര്‍ക്കുനേരെ പോലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു
  • സൗദി വിമാനത്താവളത്തിനുനേരെ ഹൂത്തി വിമതരുടെ മിസൈല്‍ ആക്രമണം; 26 പേര്‍ക്ക് പരിക്ക്
  • പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സാമ്പത്തിക തിരിമറി കേസില്‍ അറസ്റ്റില്‍
  • തെ​രേ​സ മേ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യു​ടെ നേ​തൃ​സ്​​ഥാ​നം രാ​ജി​വെ​ച്ചു
  • തെക്കന്‍ സ്വീഡനിലെ ലിന്‍ശോപിംങ് നഗരത്തില്‍ സ്‌ഫോടനം: 25 പേര്‍ക്ക് പരിക്കേറ്റു
  • ഓട്ടിസത്തിനു കാരണം മാതാപിതാക്കളുടെ ജീവിതശൈലിയെന്ന് കുറ്റപ്പെടുത്തല്‍; ധ്യാനം നടത്താന്‍ ഫാ. ഡൊമിനിക് വാളന്മനാലിനു നല്‍കിയ ക്ഷണം റദ്ദാക്കണമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്
  • Write A Comment

     
    Reload Image
    Add code here