മഡുറോയ്ക്കു നേരെ ഡ്രോണ്‍ ആക്രമണം : രഹസ്യ സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു

Sun,Aug 05,2018


കരാക്കസ്: വെനസ്വേല പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്കു നേരെ ശനിയാഴ്ചയുണ്ടായ വധശ്രമത്തിന്റെ ഉത്തരവാദിത്തം 'നാഷനല്‍ മൂവ്‌മെന്റ് ഓഫ് സോള്‍ജ്യേഴ്‌സ് ഇന്‍ ടിഷര്‍ട്‌സ്' എന്ന രഹസ്യം സംഘടന ഏറ്റെടുത്തു.
സോഷ്യല്‍ മീഡിയയിലൂടെയാണ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സൈന്യത്തിന്റെ ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മഡുറോയ്ക്കു നേരെ വധശ്രമമുണ്ടായത്. കരാക്കസില്‍ പരിപാടി നടക്കുന്ന വേദിയ്ക്കു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
എന്നാല്‍ മഡുറോ രക്ഷപ്പെട്ടു. നാഷനല്‍ ഗാര്‍ഡുമാരായ ഏഴു പേര്‍ക്കു സംഭവത്തില്‍ പരുക്കേറ്റിരുന്നു. രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഒരെണ്ണം സൈന്യം വെടിവച്ചിട്ടു.
ഭരണഘടനയെ മറന്നു പ്രവര്‍ത്തിക്കുകയും സര്‍ക്കാര്‍ ഓഫിസുകളെ പണം ഉണ്ടാക്കാനായി മോശപ്പെട്ട രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുന്നവരെ അധികാരത്തില്‍ നിര്‍ത്തുകയെന്നതു സൈന്യത്തിന്റെ അന്തസ്സിനു ചേര്‍ന്നതല്ലെന്നും സംഘം സോഷ്യല്‍ മീഡിയ കുറിപ്പുകളില്‍ വ്യക്തമാക്കി.
വെനസ്വേലയുടെ സാമ്പത്തികാവസ്ഥയെപ്പറ്റി മഡുറോ പ്രസംഗിക്കുന്നതിനിടെ പെട്ടെന്ന് മൈക്ക് പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. പിന്നാലെ സ്‌ഫോടന ശബ്ദവും ഉയര്‍ന്നു. അമ്പരന്നു നില്‍ക്കുകയായിരുന്ന പ്രസിഡന്റിനും ഭാര്യയ്ക്കും പെട്ടെന്നു തന്നെ സൈന്യം സുരക്ഷയൊരുക്കി. കാണികളില്‍ പലരും പ്രദേശത്തു നിന്ന് ഇറങ്ങിയോടി. പരുക്കേറ്റ സൈനികരുടെ തലയില്‍ നിന്നു ചോരയൊലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.
സുരക്ഷാവീഴ്ച വ്യക്തമാക്കാനാണ് ഇത്തവണ ആക്രമണം നടത്തിയതെന്നു സംഘടന വ്യക്തമാക്കി. ഇത്തവണ ജയിച്ചില്ല, പക്ഷേ അധികം വൈകാതെ വിജയം കാണുമെന്നും സംഘടന വ്യക്തമാക്കി.
രണ്ടു തവണ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. തനിക്കു നേരെ കൊളംബിയയാണു വധശ്രമത്തിനു പദ്ധതിയിട്ടതെന്നായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. ഇതോടൊപ്പം യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയിലും ഗൂഢാലോചന നടന്നിട്ടുണ്ട്. വൈനസ്വേലയില്‍ നിന്നുള്ള ഒട്ടേറെ പേര്‍ ഫ്‌ലോറിഡയില്‍ അഭയം തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു ചിലരെ പിടികൂടിയെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Other News

  • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
  • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
  • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
  • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
  • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
  • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
  • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
  • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
  • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
  • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
  • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
  • Write A Comment

     
    Reload Image
    Add code here