വ​ധ​ശി​ക്ഷ നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന്​ റോ​മ​ൻ ക​ത്തോ​ലി​ക്ക സ​ഭ

Sat,Aug 04,2018


വ​ത്തി​ക്കാ​ൻ സി​റ്റി: വ​ധ​ശി​ക്ഷ നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന്​ റോ​മ​ൻ ക​ത്തോ​ലി​ക്ക സ​ഭ. ജീ​വ​നു​ള്ള​തെ​ല്ലാം വി​ശു​ദ്ധ​മാ​ണെ​ന്നും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന കൊ​ല​യെ ഒ​രു​വി​ധ​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ത്തി​ൽ പോ​പ്​ ഫ്രാ​ൻ​സി​സ്​ വ്യ​ക്​​ത​മാ​ക്കി. ഏ​തു​ത​ര​ത്തി​ൽ ന​ട​പ്പാ​ക്കി​യാ​ലും അ​ത്​ ക്രൂ​ര​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വും അ​പ​മാ​ന​ക​ര​വു​മാ​ണ്. വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന ജ​ഡ്​​ജി​മാ​രു​ടെ ഭാ​ഗ​ത്ത്​ തെ​റ്റു​വ​രാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ആ​ഗോ​ള​വ്യാ​പ​ക​മാ​യി വ​ധ​ശി​ക്ഷ എ​ടു​ത്തു​ക​ള​യും​വ​രെ ഇ​ച്ഛാ​ശ​ക്​​തി​യോ​ടെ രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും ബി​ഷ​പ്പു​മാ​ർ​ക്ക​യ​ച്ച വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ വ​ത്തി​ക്കാ​ൻ വ്യ​ക്​​ത​മാ​ക്കി.

വ​ധ​ശി​ക്ഷ വി​ഷ​യ​ത്തി​ലെ ന​യം​മാ​റ്റം സ​ഭ​യു​ടെ വേ​ദപാഠത്തിന്റെ ഭാ​ഗ​മാ​വും. നീ​തി​ബോ​ധ​മി​ല്ലാ​ത്ത അ​ക്ര​മി​യി​ൽ​നി​ന്നും മ​നു​ഷ്യ​ജീ​വ​ൻ സം​ര​ക്ഷി​ക്കാ​ൻ വ​ധ​ശി​ക്ഷ മാ​ത്ര​മാ​ണ്​ പോം​വ​ഴി​യെ​ങ്കി​ൽ അ​തി​ൽ വി​രോ​ധ​മി​ല്ലെ​ന്നാ​ണ്​ ഇ​തു​വ​രെ വേ​ദ​പാ​ഠ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ ന​യം പ​ഴ​യ തീ​രു​മാ​ന​ത്തി​ന്​ വി​രു​ദ്ധ​മ​ല്ലെ​ന്നും മ​റി​ച്ച്​ അ​തിന്റെ പു​തി​യ കാ​ല​രൂ​പ​മാ​റ്റ​മാ​ണെ​ന്നും​ വ​ത്തി​ക്കാ​നി​ലെ ക​ർ​ദി​നാ​ൾ ല​ദാ​രി​യ വി​ശ​ദീ​ക​രി​ച്ചു. വ​ധ​ശി​ക്ഷ​ക്കെ​തി​രെ പോ​പ്​ ഫ്രാ​ൻ​സി​സ്​ ത​​ന്റെ നി​ല​പാ​ട്​ നേ​ര​ത്തെ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും വ​ത്തി​ക്കാന്റെ ഒൗ​ദ്യോ​ഗി​ക നി​ല​പാ​ടാ​വു​ന്ന​ത്​ ഇ​പ്പോ​ഴാ​ണ്.

കു​റ്റം എ​ത്ര​ത​ന്നെ ഹീ​ന​മാ​ണെ​ങ്കി​ലും വ​ധ​ശി​ക്ഷ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ 2015 മാ​ർ​ച്ചി​ൽ വ​ധ​ശി​ക്ഷ​ക്കെ​തി​രാ​യ അ​ന്താ​രാ​ഷ്​​ട്ര ക​മീ​ഷ​ന്​​ എ​ഴു​തി​യ ക​ത്തി​ൽ പോ​പ്​ പ​റ​ഞ്ഞി​രു​ന്നു. മു​മ്പ്​ ​പോ​പ്പു​മാ​രാ​യ ജോ​ൺ പോ​ൾ ര​ണ്ടാ​മ​നും ബെ​ന​ഡി​ക്​​റ്റ്​ 16ാമ​നും വ​ധ​ശി​ക്ഷ​ക്കെ​തി​രെ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ഏ​റ്റ​വും ക​ടു​ത്ത ഭാ​ഷ​യി​ൽ ഇ​ത​ി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​യാ​യി​രു​ന്നു. ആം​ന​സ്​​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ലി​​െൻറ ക​ണ​ക്കു​പ്ര​കാ​രം ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം 53 രാ​ജ്യ​ങ്ങ​ൾ വ​ധ​ശി​ക്ഷ വി​ധി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. 23 രാ​ജ്യ​ങ്ങ​ൾ 993 പേ​ർ​ക്കെ​തി​രെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ക​യും ചെ​യ്​​തു. ചൈ​ന, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ൽ മു​മ്പ​ന്തി​യി​ൽ. യു.​എ​സി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം 23 പേ​ർ​ക്കെ​തി​രെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.

Other News

  • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
  • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
  • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
  • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
  • വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു
  • ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി
  • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
  • നാ​റ്റോ​യു​ടെ ഡി​സം​ബ​ർ സ​മ്മേ​ള​ന​ത്തി​ന് ല​ണ്ട​ൻ വേ​ദി
  • സൈന്യവും, ഐ.എസ്.ഐ ഉള്‍പ്പെടെയുള്ള ചാര ഏജന്‍സികളും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി
  • കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം തകര്‍ക്കാന്‍ ശ്രമം
  • ട്രമ്പ് - കിം രണ്ടാം ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രതിനിധി ഉത്തര കൊറിയയിലേക്ക്
  • Write A Comment

     
    Reload Image
    Add code here