മെക്​സികോയിൽ 103 യാത്രക്കാരുമായി വിമാനം തകർന്നു; മുഴുവൻ പേരും അത്​​ഭുതകരമായി രക്ഷപ്പെട്ടു

Wed,Aug 01,2018


മെക്​സികോസിറ്റി: മെക്​സികോയിൽ 103 യാത്രക്കാരുമായി പോയ വിമാനം തകർന്ന്​ വീണു. അകടത്തിൽ നിന്ന്​ മുഴുവൻ പേരും അത്​ഭുതകരമായി രക്ഷപ്പെട്ടു. മെക്​സിക്കൻ നഗരമായ ദുരൻഗോയിൽ നിന്ന് യാത്രക്കാരുമായി ​​ പറന്നുയർന്ന എയർമെക്​സിക്കയുടെ വിമാനമാണ്​ തകർന്ന്​ വീണത്​. അപകത്തിൽ പരിക്കേറ്റ 80 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​.പൈലറ്റിന്റെ പരിക്ക്​ ഗുരുതരമാണ്​. ഇയാളെ അടിയന്തര ശസ്​ത്രക്രിയക്ക്​ വിധേയമാക്കി.

മെക്​സിക്കൻ എയർലൈൻ നൽകുന്ന വിവരപ്രകാരം 2431 എംബ്രയർ ഇ.ആർ.ജെ-190 എ.ആർ വിമാനമാണ്​ അപകടത്തിൽപ്പെട്ടത്​​. ദുരൻഗോ വിമാനത്താവളത്തിൽ നിന്ന്​ പറന്നുയർന്ന്​ രണ്ട്​ മണിക്കൂറിനകമാണ്​ അപകടമുണ്ടായത്​. മോശം കാലാവസ്ഥയാണ്​ അപകടകാരണമെന്നാണ്​ സൂചന.

Other News

  • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
  • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
  • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
  • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
  • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
  • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
  • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
  • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
  • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
  • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
  • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
  • Write A Comment

     
    Reload Image
    Add code here