റൂഹാനിയുമായി ഏതുസമയത്തും കൂടിക്കാഴ്ചക്ക് തയ്യാറെന്ന് ട്രമ്പ്‌

Mon,Jul 30,2018


വാഷിങ്ടൺ: ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയുമായി ഏതുസമയത്തും ഉപാധികളൊന്നുമില്ലാതെ കൂടിക്കാഴ്ച നടത്താൻ തയ്യാറെന്ന് യു.എസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രമ്പ്‌. ഇറാൻ പ്രസിഡന്റ്‌ തയ്യാറാണെങ്കിൽ,ഉപാധികൾ ഇല്ലാതെയായിരിക്കും കൂടിക്കാഴ്ച. ഇറ്റാലിയൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രമ്പ്‌.

അവർ ആഗ്രഹിക്കുന്ന എത് സമയത്തും, ഞാൻ ആരുമായും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച നടത്തുന്നതിൽ തെറ്റൊന്നുമില്ല- ട്രമ്പ്‌ വ്യക്തമാക്കി. അത് രാജ്യത്തിനും ആവർക്കും ലോകത്തിനും നല്ലത് വരുത്തും. എന്നാൽ ട്രമ്പുമായുള്ള കൂടിക്കാഴ്ചക്ക് റൂഹാനിക്ക് താൽപര്യമുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇറാനുമായുള്ള ആണവ ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

കഴിഞ്ഞ വർഷം കൂടിക്കാഴ്ചക്കായി ട്രമ്പ്‌ നടത്തിയ എട്ട് അഭ്യർത്ഥനകൾ റൂഹാനി തള്ളിക്കളഞ്ഞതായി ചീഫ് ഓഫ് സ്റ്റാഫ് അവകാശപ്പെട്ടെന്ന് ഇറാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള പത്രം ഈ മാസം റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെ ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടേയും മാതാവാകുമെന്ന് റൂഹാനി അടുത്തിടെ അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Other News

 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here