നാലു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കിയ പാക്കിസ്താനിയായ കാര്‍ ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം ജയില്‍

Sun,Jul 29,2018


ദുബായ്: നാലു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കിയ പാക്കിസ്താനിയായ കാര്‍ ഡ്രൈവറെ ദുബായ് കോടതി അഞ്ചുവര്‍ഷത്തേക്ക് തടവു ശിക്ഷ വിധിച്ചു.
സ്‌പോണ്‍സറുടെ നാലുവയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാധാരമായ സംഭവം നടന്നത്.
വീടിന് മുന്നിലെ പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടുനില്‍ക്കുകയായിരുന്ന അറബ് കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുട്ടിയെ നോക്കുന്ന ആയയോട് അന്വേഷിക്കാന്‍ മാതാവ് നിര്‍ദേശിച്ചെങ്കിലും കണ്ടില്ല.
തുടര്‍ന്ന് വീട്ടിലെ 30കാരനായ ഡ്രൈവറോട് ചോദിച്ചപ്പോള്‍ തന്നോടൊപ്പം റൂമില്‍ കളിക്കുകയായിരുന്നു എന്ന് പറഞ്ഞു.
മകന്റെ സ്വകാര്യഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയ അമ്മ കാര്യം തിരക്കിയപ്പോള്‍ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ അമ്മ അറിയച്ചത് അനുസരിച്ച് വീട്ടിലെത്തിയ പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിലെ വിചാരണക്കിടെ ആദ്യം പ്രതി കുറ്റം നിഷേധിച്ചു. എന്നാല്‍ പൊലീസ് തെളിവുകള്‍ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു. പീഡിപ്പിക്കും മുന്‍പ് കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ബേബി ഓയില്‍ ഒഴിച്ചതായും പ്രതി കോടതിയില്‍ സമ്മതിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

Other News

 • ഗുരുതരമായ സാമ്പത്തിക തട്ടിപ്പ്; നിസാന്‍ മേധാവി അറസ്റ്റില്‍, വരുമാനം കുറച്ചു കാണിച്ചിരുന്നത് അധികൃതര്‍ കണ്ടെത്തി
 • ഇന്ധന വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം; ഒരാള്‍ കൊല്ലപ്പെട്ടു, ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • Write A Comment

   
  Reload Image
  Add code here