ഇന്തോനേഷ്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഭൂചലനം; കുറഞ്ഞത് 14 പേര്‍ കൊല്ലപ്പെട്ടു

Sun,Jul 29,2018


ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ലോംബോക്ക് ദ്വീപിലുണ്ടായ ഭൂചലനത്തില്‍ കുറഞ്ഞത് 14 പേര്‍ കൊല്ലപ്പെട്ടു. 160 ലധികം പേര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഞായറാഴ്ച രാവിലെ ഏഴു മണിക്കാണ് അനുഭവപ്പെട്ടത്.
ഹൈക്കിംഗ് ട്രപ്പിനു പോയ ഒരു മലേഷ്യന്‍ ടൂറിസ്റ്റും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ബീച്ചുകള്‍ക്കും, ഹൈക്കിംഗിനും പേരു കേട്ട ഇവിടേക്ക് ലോകത്തിന്റെ നാന ഭാഗത്തു നിന്നും ടൂറിസ്റ്റുകള്‍ എത്താറുണ്ട്. ആദ്യ ഭൂചലനത്തിനു ശേഷം അറുപതോളം ചെറിയ ഭൂചലനങ്ങളും ഇവിടെ അനുഭപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Other News

  • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
  • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
  • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
  • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
  • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
  • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
  • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
  • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
  • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
  • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
  • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
  • Write A Comment

     
    Reload Image
    Add code here