പാക് സൈന്യത്തിന്റെ ഷൂസ് തുടയ്ക്കാനാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകുന്നതെന്ന് മുന്‍ ഭാര്യ റഹം ഖാന്‍

Sun,Jul 29,2018


ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി പദത്തിലേക്ക് വരുന്ന ഇമ്രാന്‍ ഖാനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ഭാര്യ റഹം ഖാന്‍.
പാക് സൈന്യത്തിന്റെ ഷൂസ് തുടയ്ക്കലാണ് ഇമ്രാന്‍ ഖാന്റെ പണിയെന്നാണ് റഹം ഖാന്റെ ആരോപണം.
ഇമ്രാന്‍ പരസ്ത്രീ ബന്ധവും, ലൈംഗിക വൈകൃതവും, ലഹരി ഉപയോഗവുമുള്ളവനുമാ വെളിപ്പെടുത്തി ഇവര്‍ വോട്ടെടുപ്പിനു മുമ്പും രംഗത്തെത്തിയിരുന്നു. സൈന്യത്തിന്റെ ഷൂസ് തുടക്കാനുള്ള അടിമ മാത്രമാണ് ഇമ്രാനെന്നാണ് റഹമിന്റെ പരിഹാസം.
തെരഞ്ഞെടു്പപ് പൂര്‍ത്തിയായ പാക്കിസ്ഥാനില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പി ടി ഐ ആണ് വലിയ ഒറ്റക്കക്ഷി. എന്നാല്‍ ഇതിനെയൊന്നും ഒരു വിജയമായി കാണാനേ പറ്റില്ലെന്നാണ് റഹമിന്റെ വാദം. സൈന്യത്തിന്റെ ഷൂ തുടയ്ക്കാന്‍ ഒരടിമയെ വേണം, ഇപ്പോള്‍ ആ പണി ഏറ്റവും നന്നായി ചെയ്യുന്നത് ഇമ്രാനാണ്. അതുകൊണ്ട് അയാളെ പ്രധാനമന്ത്രി കസേരയിലെത്തിച്ചു' റഹം പരിഹസിച്ചു. ടെലിവിഷന്‍ അവതാരകയായ റഹാം ഖാന്‍ 2015 ജനുവരിയിലാണ് ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചത്. പത്തു മാസത്തിനു ശേഷം ഒക്ടോബറില്‍ അവര്‍ വിവാഹ മോചിതയാകുകയും ചെയ്തു.
പല സ്ത്രീകളിലായി അഞ്ച് മക്കള്‍ തനിക്കുണ്ടെന്നും അവരില്‍ മൂത്ത ആള്‍ക്ക് 34 വയസുണ്ടെന്നും ഇമ്രാന്‍ ഖാന്‍ തന്നോട് വെളിപ്പെടു ത്തിയതായാണ് റഹാം ഖാന്‍ പറയുന്നത്.
വിവാഹിതരായ സ്ത്രീകളിലാണ് ഇമ്രാനു കുട്ടികളുള്ളത്. സ്വന്തം കുടുംബജീവിതം തകര്‍ക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലാ ത്തതു കൊണ്ടാണ് ആരും വിവരം പുറത്തു പറയാത്തതെന്നും ഇമ്രാന്‍ തന്നോടു പറഞ്ഞതായി റഹം വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ അനേകം സ്ത്രീകളുമായി ബന്ധമുണ്ട്. പല സ്ത്രീകള്‍ക്കും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കാറുണ്ട്.
സ്വവര്‍ഗാനുരാഗിയായ ഇമ്രാന്‍ പങ്കാളികളെ തേടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും മുറിയില്‍നിന്നു കെവൈ ജെല്ലിയും ഒഴിഞ്ഞ സിഗരറ്റ് കൂടുകളും കിട്ടിയിട്ടുണ്ടെന്നും പറയുന്നു. പരസ്ത്രീ ബന്ധങ്ങളിലും തത്പരനായിരുന്നുവെന്ന് റഹം ആരോപിച്ചിരുന്നു.

Other News

 • ഗുരുതരമായ സാമ്പത്തിക തട്ടിപ്പ്; നിസാന്‍ മേധാവി അറസ്റ്റില്‍, വരുമാനം കുറച്ചു കാണിച്ചിരുന്നത് അധികൃതര്‍ കണ്ടെത്തി
 • ഇന്ധന വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം; ഒരാള്‍ കൊല്ലപ്പെട്ടു, ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • Write A Comment

   
  Reload Image
  Add code here