ദേശീയ പതാകയിലെ സാമ്യം ആശയക്കുഴപ്പുമുണ്ടാക്കുന്നു: ഓസിസ് പതാക മാറ്റണമെന്ന് ന്യൂസീലാന്‍ഡ്

Fri,Jul 27,2018


വെല്ലിംങ്ടണ്‍: ദേശീയ പതാകകള്‍ തമ്മില്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ പതാക കോപ്പിയടിച്ചതു കൊണ്ടാണ് ഇത്തരമൊരാശയക്കുഴപ്പമെന്നും കലഹിച്ച് ന്യൂലീലാന്‍ഡും ഓസ്‌ട്രേലിയയും.
തങ്ങളുടേതുമായി തിരിച്ചറിയാകാനാകാത്തവിധം സാമ്യം ഉള്ളതിനാല്‍ ഓസ്‌ച്രേലിയ പാതാക മാറ്റി വേറൊന്നു തെരഞ്ഞെടുക്കണമെന്ന് ന്യൂസീലാന്‍ഡ് ആവശ്യമുനമ്‌നയിക്കുകയും ചെയ്തു.
ന്യൂസീലന്‍ഡിന്റെ ആക്ടിങ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ പീറ്റേഴ്സണാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. നിലവിലെ ദേശീയ പതാക രൂപകല്‍പ്പന ചെയ്തത് തങ്ങളാണെന്നും ഓസ്ട്രേലിയ അത് കോപ്പിയടിച്ചതാണെന്നുമാണ് പീറ്റേഴ്‌സണിന്റെ ആരോപണം.
ബ്രിട്ടണില്‍ നിന്നും കടംകൊണ്ട യൂണിയന്‍ ജാക്കും കടും നീല നിറവുമാണ് രണ്ട് രാജ്യങ്ങളുടെയും പതാക. ഓസ്ട്രേലിയയുടെ പതാകയില്‍ ആറ് വെള്ള നക്ഷത്രങ്ങളും ന്യൂസീലാന്‍ഡിന്റെ പതാകയില്‍ നാല് ചുവന്ന നക്ഷത്രങ്ങളുമാണ് ഉള്ളത്. ഇത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുവെന്നാണ് പീറ്റേഴ്‌സന്റെ വാദം.
ആശയക്കുഴപ്പം ഉണ്ടാകുന്ന സ്ഥിതിക്ക് ഓസീസ് പതാക മാറ്റട്ടെ എന്നാണ് പീറ്റേഴ്സണ്‍ ആവശ്യപ്പെടുന്നത്.
പതാക കാരണം തുര്‍ക്കി സന്ദര്‍ശനസമയത്ത് ഒക്കെ വലിയ പ്രശ്നം ഉണ്ടായിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് രണ്ട് പതാകകളും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും പീറ്റേഴ്‌സണ്‍ ആരോപിക്കുന്നു.
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡന്‍ പ്രസവാവധിയിലാണ്. പകരമാണ് പീറ്റേഴ്സ് ആക്ടിങ് പ്രധാനമന്ത്രി ആയത്.
1902ലാണ് ന്യൂസീലാന്‍ഡ് പതാക ഔദ്യോഗികമായി അംഗീകരിച്ചത്. അതിനിടെ പീറ്റേഴ്സിന്റെ വാക്കുകള്‍ ബാലിശമാണെന്നും അദ്ദേഹം പാവങ്ങളുടെ ഡൊണാള്‍ഡ് ട്രമ്പ് ആണെന്നും പ്രതിപക്ഷ നേതാവ് സിമോണ്‍ ബ്രിഡ്ജ് പറഞ്ഞു.

Other News

 • ഇന്ധന വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം; ഒരാള്‍ കൊല്ലപ്പെട്ടു, ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • Write A Comment

   
  Reload Image
  Add code here