ഇമ്രാന്റെ പാര്‍ട്ടി തന്നെ പാക്കിസ്താനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി; കേവല ഭൂരിപക്ഷത്തിന് കൂട്ടുകക്ഷികളുടെ സഹായം തേടും

Fri,Jul 27,2018


ഇസ്ലാമാബാദ്: സൈനിക കാവലില്‍ നടന്ന പാകിസ്താന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ വിജയം സ്ഥിരീകരിച്ച് ഔദ്യോഗിക ഫലം പുറത്ത്.
എന്നാല്‍ കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ഇമ്രാന് കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കേണ്ടി വരും.
സാവധാനം നടന്ന വോട്ടെണ്ണലില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ക്-ഇ-ഇന്‍സാഫിന് (പി.ടി.ഐ) 269ല്‍ 109 സീറ്റുകളാണ് നേടിയത്.
രണ്ടാമതെത്തിയ ഷഹബാസ് ഷരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗ് 63 സീറ്റ് നേടി. മൂന്നാം സ്ഥാനത്തെത്തിയ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 39 സീറ്റാണ് ലഭിച്ചത്. 20 സീറ്റുകളുടെ ഫലം ഇനി പുറത്തുവരാനുണ്ട്.
ബുധനാഴ്ച ഇമ്രാന്‍ ഖാന്‍ തന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന എതിരാളികളുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ ഇന്നേവരെയുള്ള ചരിത്രത്തിലെ ഏറ്റവും സുതാര്യമായ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ കഴിഞ്ഞതെന്നും അവകാശപ്പെട്ടു.

Other News

 • മയക്കുമരുന്ന് ഉപയോഗം: ബ്രിട്ടീഷ് സൈന്യത്തിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും
 • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
 • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
 • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
 • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • Write A Comment

   
  Reload Image
  Add code here