ചൈനയിലെ അമേരിക്കന്‍ എംബസിക്കു സമീപം സ്‌ഫോടനം; ആളപായമില്ല

Thu,Jul 26,2018


ബെയ്ജി്ംഗ് : ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലുള്ള അമേരിക്കന്‍ എംബസിക്കു സമീപം പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌ഫോടനമുണ്ടായി. സ്‌ഫോടകവസ്തു പ്രവര്‍ത്തനക്ഷമമാക്കാന്‍ ശ്രമിച്ച് 26 വയസുകാരന് സ്‌ഫോടനത്തില്‍ നിസാര പരിക്കേറ്റു. ഇയാളെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് പറഞ്ഞു.
വിസ ഇന്റര്‍വ്യൂവിനു വേണ്ടി അപേക്ഷകര്‍ ക്യൂ നില്‍ക്കുന്ന ഭാഗത്താണ് സ്‌ഫോടനമുണ്ടായത്. മറ്റാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ചൈനയിലെ മംഗോളിയ മേഖലയില്‍ നിന്നുള്ള ജിയാംഗ് എന്നയാളാണ് കസ്റ്റഡിയിലുള്ളതെന്ന് പോലീസ് അറിയിച്ചു.
സ്‌ഫോടനത്തെ തുടര്‍ന്ന് മേഖല കനത്ത സുരക്ഷാ വലയത്തിലാണ്. ജിയംഗിനെ സ്‌ഫോടനം നടത്താന്‍ പ്രകോപിപ്പിച്ചത് എന്താണെന്ന് അറിവായിട്ടില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍, സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വ്യക്തികള്‍ നടത്തുന്ന ശ്രമങ്ങളായിട്ടാണ് ചൈന പലപ്പോഴും വിലയിരുത്തുന്നത്.

Other News

 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
 • ചരിത്രം കുറിക്കുന്ന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ചൈനയിലെ കത്തോലിക്കാ സഭയുടെയും തലവനായി മാര്‍പാപ്പയെ അംഗീകരിക്കും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാരെ വത്തിക്കാനും
 • വൈ​ദി​ക​ര്‍ക്കി​ട​യി​ലെ ലൈം​ഗി​ക​പീ​ഡ​നം: മാ​ർ​പാ​പ്പ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം വി​ളി​ച്ചു
 • സ്‌കോട്ട്‌ലന്‍ഡില്‍ വാഴ്‌സിറ്റി പഠനത്തിന് എത്തിയ മകള്‍ക്കു വേണ്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെ
 • പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here