സോഫ്റ്റ് പവര്‍ രാജ്യങ്ങളുടെ തലപ്പത്ത് യു.കെ; മുപ്പതംഗ റാങ്ക് ലിസ്റ്റില്‍ ഇന്ത്യ പുറത്ത്

Thu,Jul 26,2018


ന്യൂഡല്‍ഹി: അമിതാധികാരം ചെലുത്താതെ സാമ്പത്തിക സാംസ്‌ക്കാരിക രംഗത്ത് പരസ്പര വിനിമയം സാധ്യമാക്കിയ ലോകരാജ്യങ്ങളുടെ പട്ടികയില്‍ യു.കെ ഒന്നാം സ്ഥാനത്ത്.
ഫ്രാന്‍സിനാണ് രണ്ടാം സ്ഥാനം. സോഫ്റ്റ് പവര്‍ രാജ്യങ്ങള്‍ എന്നപേരില്‍ യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോര്‍ട്ട്‌ലാന്‍ഡിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്‍സിയും സതേണ്‍ കലിഫോര്‍ണിയ സെന്റര്‍ ഓണ്‍ പബ്ലിക് ഡിപ്ലോമസിയും ചേര്‍ന്ന് തയ്യാറാക്കിയ മുപ്പത് രാജ്യങ്ങളുടെ റാങ്ക് പട്ടികയില്‍ ജര്‍മനിക്കാണ് മൂന്നാം റാങ്ക് ലഭിച്ചത്.
ഇന്ത്യയുടെ പേരാകട്ടെ ഒരിടത്തുമില്ല. അതേ സമയം ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി തയ്യാറാക്കിയ പ്രത്യേക പട്ടികയില്‍ ഉള്ള സോഫ്റ്റ് പവര്‍ രാജ്യങ്ങളിലും ഇന്ത്യയെ എട്ടാം സ്ഥാനത്താണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.
2018 ല്‍ പുറത്തുവന്നിട്ടുള്ള സോഫ്റ്റ് പവര്‍ 30 ഇന്‍ഡക്‌സ് നാലാം എഡിഷനില്‍, നേരിയ വ്യത്യാസത്തില്‍ ഫ്രാന്‍സിനെ പിന്തള്ളിയാണ് യു.കെ മുന്നിലെത്തിയത്. 2015ല്‍ ഇറങ്ങിയ മൂന്നാം എഡിഷനില്‍ ഫ്രാന്‍സ് ആയിരുന്നു ഒന്നാമത്.
ബ്രെക്‌സിറ്റിനെ തുടര്‍ന്ന് രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ യുകെ നേരിട്ട പ്രതിസന്ധികള്‍ ഉണ്ടാക്കിയ ക്ഷീണം അതിജീവിച്ചാണ് അവര്‍ തങ്ങളുടെ ലോകോത്തര സംസ്‌ക്കാരവും വിദ്യാഭ്യാസവും ഉന്നത ശാസ്ത്ര സാങ്കേതിക വിദ്യയുമെല്ലാം ആഗോളതലത്തില്‍ വ്യാപിപ്പിച്ചതെന്ന് പഠനറിപ്പോര്‍ട്ടിനെ അധികരിച്ച് പോര്‍ട്ട് ലാന്‍ഡില്‍നിന്നുള്ള പ്രസ്താവന വ്യക്തമാക്കുന്നു.
അതേ സമയംതന്നെ ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും 2015 മുതല്‍ 2018 വരെ ഭാഗികമായി ലോകനിലവാരം മെച്ചപ്പെടുത്തുന്ന നടപടികള്‍ കൈക്കൊണ്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.
ഏഷ്യന്‍ രാജ്യങ്ങളില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന സോഫ്റ്റ് പവര്‍ മേഖലയ്ക്കായി പ്രത്യേക അധ്യായം തന്നെ 2018 സോഫ്റ്റ് പവര്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെസോഫ്റ്റ് പവര്‍ ആസ്തികളായി മാറിക്കൊണ്ടിരിക്കുന്ന ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ധ്രുവ ജയശങ്കറെക്കുറിച്ചുള്ള വിശകലനങ്ങളോടെയാണ് ഈ അധ്യായം ആരംഭിക്കുന്നത്.
സോഫ്റ്റ് പവര്‍ രംഗത്തെ അമേരിക്കയുടെ വീഴ്ച 2018 ലും തുടരുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റാങ്ക് പട്ടികയില്‍ മൂന്നാം സ്ഥാനമുണ്ടായിരുന്ന അമേരിക്ക 2018 ല്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ ആഗോള കാഴ്ചപ്പാടില്‍ വന്ന വളരെ മോശമായ പ്രകടനമായാണിത് വിലയിരുത്തപ്പെടുന്നത്.
ആഗോളതലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ മുന്നിലുള്ള ജപ്പാന്‍ ആ കുതിപ്പ് തുടരുകയാണെന്നും അന്താരാഷ്ട്ര വികസനത്തിന് ജപ്പാന്റെ നിലപാട് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Other News

 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here