ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട കൗമാരപ്രായക്കാരിയെ നേരില്‍ കാണാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

Wed,Jul 25,2018


മെല്‍ബണ്‍: ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ നേരില്‍ കാണാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയില്‍ അക്കൗണ്ടിങ് വിദ്യാര്‍ഥിയായ മൗലിന്‍ റാത്തോഡ് (25) ആണ് മരിച്ചത്. ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട 19 വയസുകാരിയെ കാണാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മൗലിനെ പിന്നീട് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മൗലിനെ എമര്‍ജന്‍സി സര്‍വീസ് സംഘം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വെസ്റ്റ് മെല്‍ബണിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ രാത്രി ഒമ്പതു മണിയോടെയാണ് റാത്തോഡ് എത്തിയത്.
സംഭവത്തെ തുടര്‍ന്നു പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന പെണ്‍കുട്ടി കൊലപാതക ഉദ്ദേശ്യത്തോടെ റാത്തോഡിനെ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നു അവര്‍ പറഞ്ഞു.
നാലു വര്‍ഷം മുന്‍പാണ് മൗലിന്‍ റാത്തോഡ് പഠനാവശ്യത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയത്. സദാ പ്രസന്നവദനനായി കാണപ്പെടുന്ന റാത്തോഡ് എല്ലാവരോടുെ നല്ല രീതിയില്‍ ഇടപെടുന്ന ആളായിരുന്നുവെന്ന് സുഹൃത്ത് ലവ്പ്രീത് സിംഗ് പറഞ്ഞു. മാതാപിതാക്കളുടെ ഏക മകനാണ് റാത്തോഡ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News

 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here