പാക്കിസ്ഥാനില്‍ വോട്ടെടുപ്പിനിടെ പോളിങ് സ്റ്റേഷനു പുറത്ത് ചാവേര്‍ സ്‌ഫോടനം; 31 മരണം

Wed,Jul 25,2018


ക്വറ്റ: കനത്ത സൈനിക വലയത്തിനുള്ളില്‍ പൊതുതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പാക്കിസ്ഥാനില്‍ ലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കുട്ടികളും പൊലീസുകാരും ഉള്‍പ്പെടെ 31 പേര്‍ മരിച്ചു.
ക്വറ്റ ഈസ്റ്റേണ്‍ ബൈപാസില്‍ പോളിങ് സ്റ്റേഷനു പുറത്ത് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു.
പതിവു പട്രോളിങ് നടത്തുന്ന പൊലീസ് വാഹനത്തിനു സമീപമാണ് സ്‌ഫോടനം നടന്നത്. പോളിങ് സ്റ്റേഷന് അകത്തേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ചാവേറിനെ പൊലീസ് തടഞ്ഞതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് പൊട്ടാതെ കിടന്ന ഗ്രനേഡുകള്‍ നിര്‍വീര്യമാക്കി. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്കു ചുറ്റിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നേരത്തേ, ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ അവാമി നാഷനല്‍ പാര്‍ട്ടിയുടെ (എഎന്‍പി) സ്ഥാനാര്‍ഥി ദാവൂദ് അചക്‌സായിയെ തിരഞ്ഞെടുപ്പു യോഗത്തിനിടെ ഭീകരര്‍ വെടിവച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം അപകടനില തരണം ചെയ്തു. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് തിരഞ്ഞെടുപ്പു റാലിക്കു നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 149 പേരാണു കൊല്ലപ്പട്ടത്. ഒന്‍പതു കുട്ടികള്‍ ഉള്‍പ്പെടെ 186 പേര്‍ക്കു പരുക്കേറ്റു.
പെഷാവറിലെ മറ്റൊരു സ്‌ഫോടനത്തില്‍ അവാമി നാഷനല്‍ പാര്‍ട്ടി (എഎന്‍പി) സ്ഥാനാര്‍ഥി ഹാറൂണ്‍ ബിലോര്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഭീകരരുടെ വധഭീഷണിയുണ്ട്.
ബുധനാഴ്ച രാവിലെ എട്ടിനാണു പാക്കിസ്ഥാനില്‍ പോളിങ് ആരംഭിച്ചത്. 3.70 ലക്ഷം സൈനികരുടെ കാവലിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
നാഷനല്‍ അസംബ്ലിയിലെ 272 സീറ്റുകളിലേക്ക് 3459 സ്ഥാനാര്‍ഥികളും നാലു പ്രവിശ്യാ നിയമസഭകളിലേക്കുള്ള 577 സീറ്റുകളിലേക്ക് 8396 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു.

Other News

  • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
  • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
  • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
  • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
  • ചരിത്രം കുറിക്കുന്ന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ചൈനയിലെ കത്തോലിക്കാ സഭയുടെയും തലവനായി മാര്‍പാപ്പയെ അംഗീകരിക്കും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാരെ വത്തിക്കാനും
  • വൈ​ദി​ക​ര്‍ക്കി​ട​യി​ലെ ലൈം​ഗി​ക​പീ​ഡ​നം: മാ​ർ​പാ​പ്പ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം വി​ളി​ച്ചു
  • സ്‌കോട്ട്‌ലന്‍ഡില്‍ വാഴ്‌സിറ്റി പഠനത്തിന് എത്തിയ മകള്‍ക്കു വേണ്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെ
  • പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം അന്തരിച്ചു
  • പ്ര​തി​വ​ർ​ഷം ലോകമെമ്പാടും എ​ട്ടു ല​ക്ഷ​ത്തോ​ളം പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യി ലോകാരോഗ്യസംഘടന
  • ഒാ​ൺ​ലൈ​ൻ വ​ഴി​യു​ള്ള മ​ത​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ ചൈ​ന​യു​ടെ നീ​ക്കം
  • പാരീസില്‍ വീണ്ടും കത്തി ആക്രമണം: 7 പേർക്ക് പരിക്ക്; അഫ്ഗാൻ പൗരൻ പിടിയിൽ
  • Write A Comment

     
    Reload Image
    Add code here