കരീബിയന്‍ ദ്വീപുകളില്‍ പൗരത്വം 'വില്‍പനയ്ക്ക്'; ആന്റിഗ്വയില്‍ നല്‍കേണ്ടത് 1.3 കോടി രൂപ, ഡൊമിനിക്കയില്‍ വെറും 68 ലക്ഷം രൂപ

Tue,Jul 24,2018


ലണ്ടന്‍: ഇന്ത്യയില്‍ കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്കു കടന്ന മെഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപായ ആന്റിഗ്വയില്‍ പൗരത്വം 'വിലയ്ക്കു' വാങ്ങിയാതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആന്റിഗ്വ മാത്രമല്ല കരീബിയനിലെ പല ദ്വീപുകളിലും പൗരത്വം 'വില്‍പനയ്ക്ക്' വച്ചിരിക്കുകയാണെന്ന് റിപ്പോട്ടുകള്‍ പറയുന്നു. രാജ്യത്തിന്റെ വികസനത്തിനു വേണ്ടി പണം നിക്ഷേപം നടത്തുന്നവര്‍ക്ക് രണ്ടാമതൊരു പാസ്‌പോര്‍ട്ടും, പൗരത്വവുമാണ് പല രാജ്യങ്ങളും ഓഫര്‍ ചെയ്യുന്നത്. ആ രാജ്യത്തു ജനിക്കണമെന്നോ അവിടെ താമസിക്കണമെന്നോ പോലും നിര്‍ബന്ധമില്ല.
ആന്റിഗ്വ - ബാര്‍ബുഡ രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ലഭിക്കുവാന്‍ ആന്റിഗ്വ നാഷണല്‍ ഡെവലപ്‌മെന്റ് ഫണ്ടിലേക്ക് രണ്ടു ലക്ഷം ഡോളര്‍ (ഏകദേശം 1.3 കോടി രൂപ) സംഭാവന നല്‍കിയാല്‍ മതിയാകും. അല്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടില്‍ നാലു ലക്ഷം ഡോളറോ (ഏകദേശം 2.7 കോടി രൂപ) , ബിസിനസ് സംരംഭത്തില്‍ 15 ലക്ഷം ഡോളറോ (ഏകദേശം 10.3 കോടി രൂപ) നിക്ഷേപിച്ചാലും മതിയാകും. ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 132 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും. യു.കെ, ഷെങ്കന്‍ മേഖലയിലെ രാജ്യങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. പൗരത്വം നിലനിറുത്തുന്നതിന് അഞ്ചു വര്‍ഷത്തെ കാലാവധിയില്‍ അഞ്ചു ദിവസം രാജ്യത്തു താമസിച്ചിരിക്കണമെന്ന നിബന്ധന മാത്രമേയുള്ളു. ക്രിമിനല്‍ അന്വേഷണം നേരിടുന്നവര്‍ പൗരത്വത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹരല്ലെന്ന് ആന്റ്വിഗ്വയില്‍ നിക്ഷേപം വഴി പൗരത്വം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വൈബ്‌സൈറ്റില്‍ പറയുന്നു.
പണമുള്ള ആര്‍ക്കും സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസില്‍ രണ്ടാമത്തെ പാസ്‌പോര്‍ട്ട് സ്വന്തമാക്കാം. സെന്റ് കിറ്റ്‌സ് സസ്റ്റൈനബില്‍ ഗ്രോത്ത് ഫണ്ടിലേക്ക് ഒന്നര ലക്ഷം ലക്ഷം ഡോളര്‍ നിക്ഷേപിക്കുകയോ, സര്‍ക്കാരിന്റെ റിയല്‍ എസ്റ്റേറ്റ് പ്രൊജകടില്‍ രണ്ടു ലക്ഷം ഡോളര്‍ നിക്ഷേപിക്കുകയോ ചെയ്താല്‍ മതിയാകും. യു.കെ, ഇന്ത്യ തുടങ്ങിയ 141 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ ഈ പാസ്‌പോര്‍ട്ട് മതിയാകും.
ഇത്രയും പണം മുടക്കാന്‍ ഇല്ലാത്തവരെ സ്വീകരിക്കാന്‍ ഡൊമിനിക്ക തയാറാണ്. ഒരു ലക്ഷം ഡോളര്‍ മുടക്കിയാല്‍ പൗരത്വവും രണ്ടാമത്തെ പാസ്‌പോര്‍ട്ടും ഇവിടെ ലഭിക്കും. ഇതിനു വേണ്ടി രാജ്യം സന്ദര്‍ശിക്കണമെന്നു പോലുമില്ല. ഡൊമിനിക്ക ഗവണ്‍മെന്റ് ഫണ്ടിലേക്ക് ഒരു ലക്ഷം ഡോളര്‍ സംഭാവന നല്‍കിയാല്‍ മതി. രണ്ടു ലക്ഷം ഡോളര്‍ റിയല്‍ എസ്റ്റേറ്റില്‍ മുടക്കുന്നവര്‍ക്കും ഈ സൗകര്യങ്ങള്‍ ലഭ്യമാണ്. യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, സിംഗപ്പൂര്‍, ഹോങ്കോംഗ് ഉള്‍പ്പെടെ 115 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ ഈ പാസ്‌പോര്‍ട്ട് മതി. രണ്ടാമത്തെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ പൗരത്വം വെളിപ്പെടുത്തണമെന്നു പോലും ഇവിടെ നിര്‍ബന്ധമില്ല. സെന്റ് ലൂസിയയില്‍ പൗരത്വം ലഭിക്കുന്നതിന് നാഷണല്‍ ഇക്കണോമിക് ഫണ്ടില്‍ ഒരു ലക്ഷം ഡോളര്‍ സംഭാവന നല്‍കുകയോ, സെന്റ് ലൂസിയ ഗവണ്‍മെന്റ് ബോണ്ടില്‍ അഞ്ചു ലക്ഷം ഡോളര്‍ നിക്ഷേപിക്കുകയോ, മൂന്നു ലക്ഷം ഡോളര്‍ വിലയുള്ള ഒരു വീടു വാങ്ങുകയോ ചെയ്താല്‍ മതി. മാള്‍ട്ടയില്‍ പൗരത്വത്തിന് അല്‍പം കൂടി ചെലവേറും. പത്തു ലക്ഷം ഡോളര്‍ മുടക്കണം. പക്ഷേ, അമേരിക്ക ഉള്‍പ്പെടെ 160 രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയും എന്ന മെച്ചമുണ്ട്.

Other News

 • രണ്ടാം ഉത്തര കൊറിയ ഉച്ചകോടി ഉടനുണ്ടാകുമെന്ന്​ ട്രമ്പ്
 • മുഹമ്മദ്​ സാലിഹ്​ മാലദ്വീപ്​ പ്രസിഡന്റ്‌
 • മയക്കുമരുന്ന് ഉപയോഗം: ബ്രിട്ടീഷ് സൈന്യത്തിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും
 • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
 • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
 • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
 • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • Write A Comment

   
  Reload Image
  Add code here