മിനി ബസ് ടാക്‌സിക്കാര്‍ തമ്മിലുള്ള സംഘര്‍ഷം വെടിവെപ്പില്‍ കലാശിച്ചു; 11 ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

Sun,Jul 22,2018


ജൊഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ഗൊട്ടെങ്ങ് പ്രവിശ്യയില്‍ ഉണ്ടായ വെടിവെപ്പിലും ആക്രമണത്തിലും 11 ടാക്‌സി ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു.
നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മിനി ബസ് ടാക്‌സി ഡ്രവര്‍മാര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഗൗട്ടെങ്ങ് പ്രവിശ്യയിലുള്ള ടാക്‌സി ഡ്രൈവര്‍മാര്‍ സഞ്ചരിച്ച മിനി ബസിനുനേരെയാണഅ വെടിവെപ്പുണ്ടായത്.
ജൊഹന്നാസ് ബര്‍ഗില്‍ സഹപ്രവര്‍ത്തകന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തതിനുശേഷം ഗൊട്ടെങ്ങ് പ്രവിശ്യയിലേക്കു മടങ്ങുന്നതിനിടയിലായിരുന്നു ഇവര്‍ക്കുനേരെ അക്രമികള്‍ നിറയൊഴിച്ചത്.
55 ദശലക്ഷം ജനങ്ങളുള്ള ദക്ഷിണാഫ്രിക്കയില്‍ പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സ്വകാര്യ മിനിബസ് ടാക്‌സികളെയാണ്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ കടുത്ത മത്സരവും സംഘര്‍ഷവും പതിവാണ്.

Other News

 • ഖഷോഗിയുടെ 'തിരോധാനം'; ഇസ്താംബൂളിലെ സൗദി കോണ്‍സുലിന്റെ വസതി പരിശോധിക്കുന്നു; കോണ്‍സുല്‍ രാജ്യം വിട്ടു
 • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
 • സൗദി അറേബ്യയില്‍ വിദ്യാഭ്യാസമേഖലയിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ ആശങ്കയില്‍
 • പാക്കിസ്ഥാന്‍ റുപ്പിയുടെ മൂല്യം പത്തുശതമാനം ഇടിഞ്ഞു; രാജ്യം കടക്കെണിയില്‍
 • ചൈനയില്‍ വില്‍പന ഇടിഞ്ഞു; ജഗ്വാറിന്റെ യു.കെ പ്ലാന്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു
 • കാണാതായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന
 • ചൈനാക്കാരനായ ഇന്റര്‍പോള്‍ പ്രസിഡന്റ് രാജിവച്ചു; കാണാനില്ലെന്ന് ഭാര്യ പരാതിപ്പെട്ട പ്രസിഡന്റിനെതിരേ അന്വേഷണം നടക്കുകയാണെന്ന് ചൈന
 • സൗദി മാധ്യപ്രവര്‍ത്തകന്‍ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; പ്രചാരണം അടിസ്ഥാന രഹിതമെന്ന് സൗദി
 • അമേരിക്കന്‍ ഉപരോധം കണക്കിലെടുക്കാതെ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യും; ഡോളറിനു പകരം രൂപയില്‍ വ്യാപാരം
 • ഐ.എസ് ഭീകരരുടെ അടിമയില്‍ നിന്ന് നോബല്‍ സമ്മാന ജേതാവിലേക്ക്; ഇത് യസീദി യുവതി നാദിയ മുരാദിന്റെ കരളലയിപ്പിക്കുന്ന അതിജീവനം
 • യു.എസ് ഉപരോധ ഭീഷണി അവഗണിച്ച്‌ ഇന്ത്യയും റഷ്യയും മിസൈല്‍ കരാറില്‍ ഒപ്പുവെച്ചു
 • Write A Comment

   
  Reload Image
  Add code here