ഇസ്രായേല്‍ ഇനി സമ്പൂര്‍ണ്ണ ജൂത രാഷ്ട്രം

Fri,Jul 20,2018


ടെല്‍അവീവ്: രാജ്യത്തെ സമ്പൂര്‍ണ്ണ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചിരിക്കയാണ് ഇസ്രായേല്‍ പാര്‍ലമെന്റ്. അറബ് വംശജര്‍ 20 ശതമാനമുള്ള രാജ്യത്ത് ഇത്തരമൊരു പ്രഖ്യാപനമുണ്ടായത് വന്‍ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരിക്കയാണ്. ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിരുന്നെങ്കിലും ഇന്നലെയാണ് ഇസ്രായേല്‍ പാര്‍ലമെന്റ് നിയമം പ്രബല്യത്തില്‍ വരുത്തിയത്. പാലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത വിധം ഗുരുതരമാക്കുന്ന തീരുമാനമാണിതെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രി ഫെഡറിക്ക മൊഗരിനി പറഞ്ഞു.

90 ലക്ഷം ജനസംഖ്യയുള്ളതില്‍ 18 ലക്ഷമാണ് പാലസ്തീനികളായ അറബ് വംശജര്‍. ജനസംഖ്യയുടെ 20 ശതമാനമാണ് ഇത്. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്ന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞുവെങ്കിലും രാജ്യത്തെ നിയമസംവിധാനങ്ങളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ജൂതരുടെ കയ്യിലാകുമെന്ന് ഭയപ്പെടുന്നതായി പാലസ്ഥീനെ പിന്തുണയ്ക്കുന്ന ഇസ്ലാം സംഘടനങ്ങള്‍ പറയുന്നു.

Other News

 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • ഖഷോഗിയുടെ വധത്തിനു പിന്നില്‍ സൗദി, ആരാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കണമെന്ന് പ്രതിശ്രുത വധു
 • Write A Comment

   
  Reload Image
  Add code here