' മൂന്ന് സീറ്റുള്ള ഫ്‌ളൈയിംഗ് സ്‌പോര്‍ട്‌സ് കാര്‍' ആശയവുമായി ആസ്റ്റണ്‍ മാര്‍ട്ടിന്‍

Thu,Jul 19,2018


ഫാണ്‍ബൊറോ: ലോക സിനിമയിലെ ബ്രിട്ടീഷ് രഹസ്യാന്വേഷണ കഥാപാത്രമായ ജെയിംസ് ബോണ്ട് ശരിക്കും ജീവിച്ചിരിക്കുന്നുവെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന നൂതന ആശയമാണ് ആഢംബര കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവതരിപ്പിച്ചിട്ടുള്ളത്.
വ്യക്തികള്‍ക്ക് ഉപയോഗിക്കാവുന്ന മൂന്നു സീറ്റുള്ള പറക്കും കാര്‍ ആണ് ഭാവിയിലേക്ക് വേണ്ടി ആസ്റ്റണ്‍ മാര്‍ട്ടിന്‍ രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്.
ഫാണ്‍ബോറോയില്‍ ഈയാഴ്ച നടന്ന എയര്‍ഷോയിലാണ് മൂന്നു സീറ്റുള്ള ഹൈബ്രിഡ് ഇലക്ട്രിക് വാഹനം എന്ന ആശയവുമായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ എത്തിയത്. ശാസ്ത്രകഥകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള ഈ വാഹനം ഇപ്പോള്‍ യാഥാര്‍ത്ഥ്യമല്ലെങ്കിലും ഭാവിയില്‍ അത് സാധ്യമായേക്കുമെന്ന ഉറച്ചനിലപാടിലാണ് നിര്‍മാതാക്കള്‍.
വേഗത പലമടങ്ങ് വര്‍ധിപ്പിക്കുന്ന പ്രത്യേക രൂപകല്‍പ്പനയിലുള്ള കാര്‍ മണിക്കൂറില്‍ 322 കിലോമീറ്റര്‍ വേഗത്തില്‍ പറപ്പിക്കാന്‍ കഴിയുമെന്നും ബിര്‍മിങ്ങാം സെന്ററില്‍ നിന്ന് മധ്യ ലണ്ടനിലേക്ക് വെറും മുപ്പത് മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് ആസ്റ്റണ്‍ മാര്‍ട്ടിന്‍ പ്രതിനിധി സൈമണ്‍ സ്പ്രൗള്‍ പറഞ്ഞതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഏവിയേഷന്‍ ടെക്‌നോളജി രംഗത്തെ പ്രമുഖരായ എയര്‍ബസ് യുഎസ് റൈഡ്-ഷെയര്‍ കമ്പനിയായ ഊബര്‍, ഗൂഗിള്‍ കോ-സ്ഥാപകനായ ലാറി പേജ് പിന്തുണയ്ക്കുന്ന കിറ്റി ഹോക്ക്, മറ്റ് ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍, തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആകാശ യാത്രാ വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിനായി ആഗ്രഹിക്കുന്നുണ്ട്.
ഭാവിയില്‍ പറക്കുന്ന ആഢംബര വാഹനങ്ങള്‍ക്ക് മാര്‍ക്കറ്റ് നേടാന്‍ സാധിക്കുമെന്ന് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വിശ്വസിക്കുന്നു. ഊബറും ആസ്റ്റണ്‍ മാര്‍ട്ടിനും റോഡില്‍ ഉള്ളതുപോലെയതന്നെ ഭാവിയില്‍ നിങ്ങള്‍ക്ക് ആകാശത്തിലും ഊബറും ആസ്റ്റര്‍മാര്‍ട്ടിനും വഴി യാത്ര ആസ്വദിക്കാന്‍ കഴിയുമെന്ന് സ്പ്രൗള്‍ പറഞ്ഞു. അതേ സമയം ഈ ആകാശ വാഹനം വളരെ വിലക്കൂടിയതായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തികച്ചും ആഢംബര പൂര്‍ണമായ പദ്ധതിയാണിത്. ആകാശത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഒരിു സ്‌പോര്‍ട്‌സ് കാര്‍ ആയിരിക്കും അത്. അതുകൊണ്ടുതന്നെ അതിന്റെ വിലയും ഉയര്‍ന്നതായിരിക്കും, തീര്‍ച്ചയായും കുറഞ്ഞത് ഏഴക്കമെങ്കിലും ഉള്ള സംഖ്യയായിരിക്കുമതെന്നും സ്പ്രൗള്‍ വ്യക്തമാക്കി.
ഈ സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ക്രാന്‍ഫീല്‍ഡ് യൂണിവേഴ്‌സിറ്റി, ക്രാന്‍ഫീല്‍ഡ് എയ്‌റോസ്‌പെയ്‌സ് സൊല്യൂഷന്‍സ്, ബ്രിട്ടീഷ് ജെറ്റ് എന്‍ജിന്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുമായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ ധാരണയിലെത്തിയിട്ടുണ്ട്. വാഹനം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ അത്യാവശ്യഘട്ടങ്ങളില്‍ സ്വയം തീരുമാനമെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഘടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.
ബാഹ്യ പരിതസ്ഥിതിയില്‍ എന്തൊക്കെയാണ് നടക്കുന്നത് എന്ന് അതിവേഗം തിരിച്ചറിഞ്ഞ് അപകടങ്ങളില്‍ നിന്ന് അവിശ്വസനീയമാം വിധം സ്വയം ഒഴിഞ്ഞുമാറി സഞ്ചിക്കുന്നതാകും ഇതിലെ സാങ്കേതി വിദ്യ.
കമ്പ്യൂട്ടര്‍ സിസ്റ്റത്തിന്റെ സഹായത്തോടെയാകുമിതെന്ന് വാഹനത്തിന്റെ പൈലറ്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതു സംബന്ധിച്ച സംശയത്തിന് മറുപടിയായി ക്രാന്‍ഫീല്‍ഡ് പ്രതിനിധി ഹെലന്‍ അറ്റ്കിന്‍സണ്‍ പറഞ്ഞു.
ഫാണ്‍ബോറോ എയര്‍ഷോയില്‍ പങ്കെടുത്ത് റോള്‍സ് റോയ്‌സും ഭാവിയില്‍ നാലോ അഞ്ചോ പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ആകാശ ടാക്‌സി പുറത്തിറക്കുമെന്ന് വ്യക്തമാക്കി. വൈദ്യുതി സഹായത്തോടെ കുത്തനെ ഉയരാനും അതേ പോലെ ലാന്‍ഡ് ചെയ്യാനും കഴിയുന്ന വാഹനമായിരിക്കുമിതെന്നും മണിക്കൂറില്‍ ഏകദേശം 400 കിലോമീറ്റര്‍ മുതല്‍ 800 കിലോമീറ്റര്‍ വരെ വേഗതയിലുള്ളതായിരിക്കുമിതെന്നും റോള്‍സ് റോയ്‌സ് വ്യക്തമാക്കി.

Other News

 • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
 • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
 • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
 • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
 • വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു
 • ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി
 • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
 • നാ​റ്റോ​യു​ടെ ഡി​സം​ബ​ർ സ​മ്മേ​ള​ന​ത്തി​ന് ല​ണ്ട​ൻ വേ​ദി
 • സൈന്യവും, ഐ.എസ്.ഐ ഉള്‍പ്പെടെയുള്ള ചാര ഏജന്‍സികളും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി
 • കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം തകര്‍ക്കാന്‍ ശ്രമം
 • ട്രമ്പ് - കിം രണ്ടാം ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രതിനിധി ഉത്തര കൊറിയയിലേക്ക്
 • Write A Comment

   
  Reload Image
  Add code here