നവാസ് ഷെരീഫും മകളും പാക്കിസ്ഥാനില്‍ വന്നാലുടന്‍ അറസ്റ്റുചെയ്യാന്‍ നീക്കം

Fri,Jul 13,2018


ലാഹോര്‍: ലണ്ടനില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് മടങ്ങുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകളെയും വിമാനമിറങ്ങിയാലുടന്‍ അറസ്റ്റ് ചെയ്‌തേക്കും.
അഴിമതിക്കേസില്‍ പത്തു വര്‍ഷം തടവിന് ശിക്ഷിച്ച ഷെരീഫ് ഉള്‍പ്പെട്ട വിമാനം പാകിസ്താനില്‍ ഇറങ്ങുമ്പോള്‍ തന്നെ പിടികൂടാന്‍ നാഷണല്‍ അക്കൗണ്ടന്‍സി ബ്യൂറോ, (നാബ്) തയ്യാറായി നില്‍ക്കുകയാണ്.
ലാഹോറിലെ അലമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാന ത്താവളത്തിലും ഇസ്ളാമാബാദ് അന്താരാഷ്ട്ര വിമാന ത്താവളത്തിലും നാബിന്റെ ടീമുകള്‍ സജ്ജരായി നില്‍ക്കുകയാണ്.
അബുദാബിയില്‍ നിന്നുള്ള വിമാന യാത്രമദ്ധ്യേ തന്നെ ഷെരീഫിനേയും മകള്‍ മറിയം നവാസിനേയും അറസ്റ്റ് ചെയ്തേക്കുമെന്നും ഹെലികോപ്റ്ററിലേക്ക് മാറ്റി ജയിലിലേക്ക് കൊണ്ടുപോകുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അറസ്റ്റിനെ തുടര്‍ന്നുള്ള അത്യാഹിതങ്ങള്‍ പരിഗണിച്ച് 10,000 അധിക പോലീസുകാരെയാണ് ലാഹോറില്‍ മാത്രം വിന്യസിപ്പിച്ചിരിക്കുന്നത്. 144 ന്റെ ലംഘനം ആരോപിച്ച് നവാസ് ഷെരീഫിന്റെ 300 ലധികം പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ 30 ദിവസത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്.
പിഎംഎല്‍-എന്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്ന് കടുത്ത ട്രാഫിക് നിയന്ത്രണങ്ങളാണ് ലാഹോറില്‍ എമ്പാടും വരുത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി തന്നെ വിമാനത്താവളങ്ങളിലേക്കുള്ള റോഡുകള്‍ നഗരത്തിലേക്കുള്ള പാതകള്‍ എന്നിവ ട്രാഫിക് പോലീസ് അടച്ചു. അതിനിടയില്‍ ഷെരീഫിന്റെ ഇളയ സഹോദരനും പിഎംഎല്‍-എന്‍ പാര്‍ട്ടിയുടെ നിലവിലെ പ്രസിഡന്റുമായ ഷെഹ്ബാസ് ഷെരീഫാണ് വിമാനത്താവളത്തിലേക്കുള്ള റാലി നയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. റാലിയില്‍ പാര്‍ട്ടി അണികളെ പ്രചോദിപ്പിക്കാന്‍ ഷെരീഫിന്റെ മാതാവും റാലിയില്‍ പങ്കെടുത്തേക്കും.
പ്രധാനമന്ത്രിയായിരുന്ന 1990 കളില്‍ അഴിമതിപ്പണമുപയോഗിച്ച് ഷരീഫ് ലണ്ടന്‍, പാര്‍ക് ലെനിലെ അവന്‍ഫീല്‍ഡ് ഹൗസില്‍ നാലു ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയെന്നാണു കേസ്. ജൂലൈ 25 നു നടത്തുന്ന പൊതു തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മുന്പാണ് മുന്‍ പ്രധാനമന്ത്രിക്കെതിരേയുള്ള അഴിമതിക്കേസിന്റെ വിധി പുറത്തുവരുന്നത്. അറുപത്തിയെട്ടുകാരനായ ഷരീഫ് ഭാര്യ കുല്‍സൂം നവാസിന്റെ ചികിത്സാര്‍ഥം നിലവില്‍ ലണ്ടനിലാണ്.
പാക്കിസ്ഥാന്റെ പേരില്‍ അവന്‍ഫീല്‍ഡ് അപ്പാര്‍ട്ട്‌മെന്റ് കണ്ടുകെട്ടാനും കോടതി വിധിച്ചിട്ടുണ്ട്. കോടതിയില്‍ ഇതുവരെ ഹാജരാകാത്തതിനെത്തുടര്‍ന്ന് ഇരുവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

Other News

 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here