പാര്‍ലമെന്റ് ആക്രമിച്ച 8 ഐ.എസ് ഭീകരരെ ഇറാന്‍ തൂക്കിലേറ്റി

Thu,Jul 12,2018


ടെഹ്‌റാന്‍: ഇറാന്‍ പാര്‍ലമെന്റ്ിനുനേരെ 2017ല്‍ നടന്ന ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട 8 ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ ജുഡീഷ്യല്‍ വാര്‍ത്താ ഏജന്‍സിയായ മിസാന്‍ ന്യൂസ് അറിയിച്ചു.
അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളും വധശിക്ഷ നടപ്പാക്കിയതായി സ്ഥിരീകരിച്ചു.
ഐ.എസ് ഭീകരരായ സുലൈമാന്‍ മുസാഫരി, ഇസ്‌മൈല്‍ സൂഫി, റഹ്മാന്‍ ബെറൂസ്, മജീദ് മുര്‍ത്താസ്, സിറൗസ് അസീസ്, അയ്യൂബ് ഇസ്‌മെയിലി, ഖോസ്രോ റമാസാനി, ഉസ്മാന്‍ ബെറൗസ് എന്നിവരെയാണ് തൂക്കിലേറ്റിയത്.
അതേ സമയം വധശിക്ഷ എപ്പോള്‍ എവിടെവെച്ചാണ് നടപ്പാക്കിയതെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. ഇറാനില്‍ വധശിക്ഷ വിധിക്കുന്നവരെ തൂക്കിക്കൊല്ലുകയാണ് പതിവ്.
2017 ജൂണ്‍ ഏഴിനാണ് പാര്‍ലമെന്റിനുനേരെ ഭീകരാക്രമണം നടന്നത്. ഇറാഖ്-സിറിയന്‍ ഐ.എസ് ഭീകരര്‍ ഉള്‍പ്പെട്ട ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 50 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ കൂട്ടത്തോടെ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യമാണ് ഇറാന്‍. കൂട്ട ബലാത്സംഗം നടത്തിയ ഏഴുപേരെ 2007 ആഗസ്റ്റില്‍ തൂക്കിലേറ്റിയതാണ് ഇറാനിലെ വധശിക്ഷാ പരമ്പരയില്‍ അവസാനമായി നടപ്പാക്കിയത്.
പാര്‍ലമെന്റ് ഭീകരാക്രമണക്കേസില്‍ ഒരു ഡസനോളം പേര്‍ വിചാരണ നേരിടുകയാണ്. ആക്രണണത്തിനു മറുപടിയായി ഇറാനിലെ അര്‍ദ്ധസൈനിക വിഭാഗം കിഴക്കന്‍ സിറിയയിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആറ് മിസൈലുകള്‍ തൊടുത്തിരുന്നു.

Other News

  • ചൈനയില്‍ ശക്തമായ ഭൂകമ്പം: 11 പേര്‍ മരിച്ചു; 122 പേര്‍ക്ക് പരുക്ക്
  • ജപ്പാനിലെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
  • ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതി മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു
  • എണ്ണ ടാങ്കറുകള്‍ക്കുനേരെയുണ്ടായ ആക്രമണം: പിന്നില്‍ ഇറാനെന്ന അമേരിക്കന്‍ ആരോപണം ആവര്‍ത്തിച്ച് സൗദിയും
  • കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്‍ ഹോങ്കോങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
  • കുറ്റവാളി കൈമാറ്റ നിയമത്തിനെതിരെ ഹോങ്കോങ്ങില്‍ പ്രക്ഷോഭം: പ്രക്ഷോഭകര്‍ക്കുനേരെ പോലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു
  • സൗദി വിമാനത്താവളത്തിനുനേരെ ഹൂത്തി വിമതരുടെ മിസൈല്‍ ആക്രമണം; 26 പേര്‍ക്ക് പരിക്ക്
  • പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സാമ്പത്തിക തിരിമറി കേസില്‍ അറസ്റ്റില്‍
  • തെ​രേ​സ മേ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യു​ടെ നേ​തൃ​സ്​​ഥാ​നം രാ​ജി​വെ​ച്ചു
  • തെക്കന്‍ സ്വീഡനിലെ ലിന്‍ശോപിംങ് നഗരത്തില്‍ സ്‌ഫോടനം: 25 പേര്‍ക്ക് പരിക്കേറ്റു
  • ഓട്ടിസത്തിനു കാരണം മാതാപിതാക്കളുടെ ജീവിതശൈലിയെന്ന് കുറ്റപ്പെടുത്തല്‍; ധ്യാനം നടത്താന്‍ ഫാ. ഡൊമിനിക് വാളന്മനാലിനു നല്‍കിയ ക്ഷണം റദ്ദാക്കണമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്
  • Write A Comment

     
    Reload Image
    Add code here