കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവില്‍ മലമ്പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ വിമാനത്താവളത്തില്‍ പിടിയില്‍

Tue,Jul 10,2018


മിയാമി: കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവിനുള്ളില്‍ മലമ്പാമ്പിനെ ഒളിപ്പിച്ച് വിമാന മാര്‍ഗം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മിയാമിയില്‍ നിന്നു ബാര്‍ബഡോസിലേക്ക് പറക്കാനിരുന്ന വിമാനത്തിലാണ് മലമ്പാമ്പിനെ കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച്ച മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ലഗേജുകള്‍ പരിശോധിക്കുന്നതിനിടെ അസ്വാഭാവികമായതെന്തോ ശ്രദ്ധയില്‍പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് മലമ്പാമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് മിയാമി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സംഗതി മലമ്പാമ്പു തന്നെയാണെന്ന് ബോധ്യപ്പെട്ടത്.
ജീവനോടെ തന്നെ കാണപ്പെട്ട മലമ്പാമ്പിനെ അതിവിദഗ്ധമായാണ് യുവാവ് കെട്ടിപ്പൂട്ടി കടത്താന്‍ ശ്രമിച്ചത്. തങ്ങളില്‍ നിന്ന് യാതൊന്നും ഒളിപ്പിക്കാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
യുഎസിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ്ലൈഫ് സര്‍വീസ് വിഭാഗം മലമ്പാമ്പിന്റെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. കടത്താന്‍ ശ്രമിച്ച യുവാവിനെതിരെ പിഴയൊടുക്കി. അതേസമയം യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല.
സമാന സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരിക്കല്‍ പാമ്പുകളെയും ആമയെയും ശരീരത്തോടു ചേര്‍ത്തുകെട്ടി സുരക്ഷാ പരിശോധന കടക്കവേ മിയാമി എയര്‍പോര്‍ട്ടില്‍ വച്ചുതന്നെ യുവാവ് പിടിക്കപ്പെട്ടിരുന്നു.

Other News

  • ശ്രീലങ്കയിലെ ഭീകരാക്രമണം; വിരലുകള്‍ നീളുന്നത് മതതീവ്ര നേതാവ് ഹാഷിമിനു നേര്‍ക്ക്
  • കൊളംബോ ഭീകരാക്രമണ സംഘത്തിലെ ഒരാള്‍ യുകെയില്‍ പഠനം നടത്തി; ഭീകരര്‍ എല്ലവരും ഉന്നത വിദ്യാഭ്യാസം നേടിയവര്‍
  • 27 വര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ യു.എ.ഇ വനിത കണ്ണു തുറന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തി
  • ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്; ലക്ഷ്യമിട്ടത് അമേരിക്കന്‍ സഖ്യരാജ്യങ്ങളിലുള്ളവരെയും, ക്രൈസ്തവരെയും
  • കിം - പുടിന്‍ കൂടിക്കാഴ്ച ഉടന്‍; ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സമ്മേളനം
  • ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് - ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജസികള്‍ മുന്നറയിപ്പ് നല്‍കിയിരുന്നു; പ്രധാനമന്ത്രി ഒന്നും അറിഞ്ഞില്ല
  • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളിയുടെ കബറടക്കം കൊളംബോയില്‍ നടത്തി
  • ഭീതി വിട്ടൊഴിയുന്നില്ല; കൊളംബോയിലെ ബസ് സ്റ്റാന്‍ഡില്‍ 87 ബോംബ് ഡിറ്റണേറ്ററുകള്‍ കണ്ടെത്തി
  • ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്കു പിന്നില്‍ ഐ.എസും? ചാവേറുകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍, ന്യൂസിലന്‍ഡിലെ കൂട്ടക്കൊലയ്ക്കുള്ള പ്രതികാരമോ...
  • ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
  • ശ്രീലങ്കയില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ പള്ളികളിലും ഹോട്ടലുകളിലും സ്‌ഫോടനം; 207 പേര്‍ മരിച്ചു
  • Write A Comment

     
    Reload Image
    Add code here