17 ദിവസങ്ങള്‍ക്കു ശേഷം തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട് 13 അംഗ സംഘത്തെ പൂര്‍ണമായി രക്ഷപ്പെടുത്തി

Tue,Jul 10,2018


ചിയാങ് റായ്, (തായ്‌ലന്‍ഡ് ): തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട 12 കുട്ടികളുടെ ഫുട്‌ബോള്‍ ടീമിലെ 12 പേരുടെയും അവരുടെ പരിശീലകനെയും വിജയകരമായി പുറത്ത് എത്തിച്ചു. ലോകശ്രദ്ധ നേടിയ രക്ഷാദൗത്യത്തില്‍ ഞയാറാഴ്ചയാണ് ആദ്യ ഗ്രൂപ്പിനെ ഗുഹയില്‍ നിന്ന് പുറത്തു കൊണ്ടുവന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെയാണ് അവസാനത്തെ ഗ്രൂപ്പിനെ രക്ഷപ്പെടുത്തിയത്.
കനത്ത മഴയെ തുടര്‍ന്ന് ഗുഹയില്‍ അഭയം തേടിയ സംഘത്തിന് വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ അകത്തേക്ക് പ്രവേശിക്കുകയും പുറത്തേക്കു കടക്കാനുള്ള വഴി അടയുകയുമായിരുന്നു. 11 മുതല്‍ 17 വയസു വര പ്രായമുള്ള കുട്ടികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നാലു വീതം കുട്ടികളെയാണ് പുറത്തെത്തിച്ചത്. ബ്രി്ട്ടീഷ് മുങ്ങള്‍ വിദഗ്ധരാണ് കഴിഞ്ഞയാഴ്ച കുട്ടികളെ ആദ്യം കണ്ടെത്തിയത്. എങ്കിലും ഇവരെ പുറത്തു കൊണ്ടുവരാനുള്ള വഴി ഏറെ ദുര്‍ഘടം നിറഞ്ഞതായിരുന്നു. 40 സെന്റി മീറ്റര്‍ മാത്രം വ്യാസമുള്ള മേഖലയിലൂടെ അതിസാഹസികമായാണ് രക്ഷാദൗത്യം നടത്തിയത്.
കുട്ടികളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്‌സുക്ക് അറിയിച്ചു. എങ്കിലും കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്ന് ചോകെദാംറോങ്‌സുക്ക് അറിയിച്ചു.

Other News

 • മയക്കുമരുന്ന് ഉപയോഗം: ബ്രിട്ടീഷ് സൈന്യത്തിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും
 • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
 • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
 • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
 • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • Write A Comment

   
  Reload Image
  Add code here