ഗുഹയില്‍ അവശേഷിക്കുന്ന നാലുകുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനേയും രക്ഷിക്കാന്‍ മൂന്നാം ഘട്ട ശ്രമം തുടങ്ങി

Tue,Jul 10,2018


ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ ഗുഹയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന നാലു കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം ചൊവ്വാഴ്ച ആരംഭിച്ചു.
രണ്ടു ദിവസം പിന്നിട്ട രക്ഷാദൗത്യത്തില്‍ എട്ടു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നാലു വീതം കുട്ടികളെയാണ് പുറത്തെത്തിച്ചത്.
കാലാവസ്ഥ അനുകൂലമാണെങ്കിലും ഗുഹയ്ക്കുള്ളില്‍ നിറഞ്ഞിരിക്കുന്ന വെള്ളത്തിന്റെ അടിയൊഴുക്ക് ശക്തമാണ്. വെള്ളത്തില്‍ ചെളി അടിഞ്ഞതും രക്ഷാദൗത്യത്തിന് തടസം സൃഷ്ടിക്കുന്നു.
ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്‌സുക്ക് അറിയിച്ചു.
കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണ്. രണ്ടു കുട്ടികളില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അവര്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കി. കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നും ചോകെദാംറോങ്‌സുക്ക് അറിയിച്ചു.
ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ ഗുഹയില്‍ കുടുങ്ങിയത്.
അതേസമയം രക്ഷപ്പെടുത്തിയ കുട്ടികളുടെ വിശദാംശങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Other News

  • ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയ കൗമാരപ്രായക്കാരിക്ക് ബ്രിട്ടനിലേക്ക് മടങ്ങാനാവില്ല; പൗരത്വം റദ്ദാക്കുന്നു
  • ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്‌നി മേഗന്‍ മാര്‍കിള്‍ ന്യൂയോര്‍ക്കില്‍ നടത്തിയ രഹസ്യ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
  • മസൂദ് അസര്‍ വിഷയത്തില്‍ ചൈനയെയും പാക്കിസ്ഥാനെയും പഴി ചാരുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ചൈനീസ് മീഡിയ
  • ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍; പാക്കിസ്ഥാന്‍ കോടതി വിധി റദ്ദാക്കണം, കുല്‍ഭൂഷണ്‍ യാദവിനെ മോചിപ്പിക്കണം
  • ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
  • ബ്രക്‌സിറ്റ്; പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
  • ഡിമാന്‍ഡില്ല; എ 380 വിമാനങ്ങളുടെ ഉത്പാദനം എയര്‍ബസ് നിറുത്തുന്നു
  • നാലു വര്‍ഷം മുമ്പ് ഐ.എസില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്ത മൂന്നു സ്‌കൂള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മോഹം; കുറ്റബോധം തോന്നുന്നില്ലെന്ന് ഏറ്റുപറച്ചില്‍
  • വീടിന് ഒരു ഡോളര്‍, ജീവിക്കാന്‍ പതിനായിരം ഡോളര്‍, കുട്ടി പിറന്നാല്‍ ആയിരം ഡോളര്‍; വരൂ ലൊകാന വിളിക്കുന്നു
  • ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ടര്‍ക്കി
  • വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
  • Write A Comment

     
    Reload Image
    Add code here