തായ് ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ നാലുപേരെ കൂടി രക്ഷപ്പെടുത്തി; രണ്ടാം ഘട്ട രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതം

Mon,Jul 09,2018


ബാങ്കോക്ക്: ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനേയും പുറത്തെത്തിക്കാനുള്ള രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം തുടങ്ങി.
നാല് കുട്ടികളെകൂടി പുറത്തെത്തിച്ചതായാണ് വിവരം. അതേ സമയം പുറത്തെത്തിച്ച കുട്ടികളുടെ എണ്ണത്തെക്കുറിച്ച് വ്യത്യസ്ഥമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആകെ അഞ്ചുുകുട്ടികളെ രക്ഷപ്പെടുത്തി എന്നും അതല്ല ആറുപേരെ രക്ഷപ്പെടുത്തി എന്നുമുള്ള റിപ്പോര്‍ട്ടുകളാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തത്.
ബിബിസിയാണ് രണ്ടാം ഘട്ടത്തില്‍ നാലുപേരെ കൂടി പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.
തിങ്കളാഴ്ച രാവിലെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും പ്രതികൂലകാലാവസ്ഥയാണ് ദൗത്യം വൈകിപ്പിക്കുന്നത്. ഞായറാഴ്ച നാല് പേരെ പുറത്തെത്തിക്കാന്‍ ദൗത്യസംഘത്തിന് കഴിഞ്ഞിരുന്നു.
കോച്ച് ഉള്‍പ്പെടെ അഞ്ചു പേരാണ് ഇപ്പോല്‍ ഗുഹയ്ക്ക് ഉള്ളിലുള്ളത്. ഇന്നലെ പുറത്തെത്തിച്ച കുട്ടികള്‍ ആശുപത്രിയിലാണ്. ദൗത്യം പൂര്‍ത്തിയാക്കാന്‍ മൂന്നോ നാലോ ദിവസം എടുത്തേക്കുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.
രക്ഷപ്പെടുത്തിയ കുട്ടികളുമായിി ചിയാങ് റായ് സിറ്റിയിലെ ആശുപത്രിയില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്നതിന്റെ ദൃശ്യം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷനും പുറത്തുവിട്ടു. അഞ്ചാമത്തെ കുട്ടിയെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പോകുന്നതിന്റെ ദൃശ്യങ്ങള്‍ തായ് ടിവി സംപ്രേക്ഷണം ചെയ്തു. ഹെലികോപ്ടറിന് മുന്നില്‍ ആംബുലന്‍സ് നിര്‍ത്തിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഗുഹയ്ക്കുള്ളില്‍ നിന്ന് ഒരു കുട്ടിയെ കൂടി ദൗത്യസംഘത്തെ ഉദ്ധരിച്ച് ഗാഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുഹയ്ക്കു സമീപത്തുനിന്നും ഒരു ഹെലികോപ്ടര്‍ പറന്നുയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
പുറത്ത് എത്തിക്കാനായത് നാല് കുട്ടികളെ മാത്രമെന്ന് സ്ഥിരീകരണം.
രാവിലെ എട്ട് മുതല്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും. മുഖം പൂര്‍ണമായും മറയ്ക്കുന്ന മാസ്‌ക് ഉപയോഗിച്ചാണ് കുട്ടികളെ പുറത്തെത്തിച്ചതെന്ന് ചിയാങ് റായി ഗവര്‍ണര്‍ നരോങ്സാക് ഒസോട്ടാനകൊറന്‍ മാധ്യമങ്ങളെ അറിയിച്ചു. ആരോഗ്യസ്ഥിതി മോശമല്ലാത്തവരെയാണ് ആദ്യം പുറത്തെത്തിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശികളായ 50 ഡൈവര്‍മാരും 40 സ്വദേശി ഡൈവര്‍മാരുമാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരിക്കുന്നത്.
പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലും സുഗമമായും രക്ഷാപ്രവര്‍ത്തനം നടക്കുന്നതായി ദൗത്യസംഘം അറിയിച്ചു.

Other News

 • മയക്കുമരുന്ന് ഉപയോഗം: ബ്രിട്ടീഷ് സൈന്യത്തിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും
 • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
 • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
 • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
 • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • Write A Comment

   
  Reload Image
  Add code here