തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ നാലു കുട്ടികളെ രക്ഷപ്പെടുത്തി; രണ്ടാംഘട്ട രക്ഷാദൗത്യം തിങ്കളാഴ്ച

Sun,Jul 08,2018


ബാങ്കോക്ക് : ജൂണ്‍ 23 ന് തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിപ്പോയ 12 അംഗ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനെയും കോച്ചിനേയും രക്ഷപ്പെടുത്താനുള്ള അതിസാഹസികമായ ദൗത്യം വിജയം കണ്ടു തുടങ്ങി. നാലു കുട്ടികളെ ഞായറാഴ്ച പുറത്തു കൊണ്ടുവരാന്‍ രക്ഷാസംഘത്തിനു കഴിഞ്ഞു. ബാക്കിയുള്ളവരെ പുറത്തെത്തിക്കാനുള്ള ദൗത്യം തിങ്കളാഴ്ച ആരംഭിക്കും. തായ്‌ലാന്‍ഡിലെ ഒറ്റപ്പെട്ട താം ലുവാങ് ദ്വീപിലെ ഗുഹയ്ക്കുള്ളിലാണ് 13 പേരുടെ സംഘം കുടുങ്ങിയത്. ഫുട്‌ബോള്‍ പരിശീലനത്തിനെത്തിയ ഇവര്‍ കനത്ത പ്രകൃതിക്ഷോഭത്തെതുടര്‍ന്നാണ് ഗുഹയില്‍ അഭയം പ്രാപിക്കുകയായിരുന്നു. എന്നാല്‍ പ്രളയജലം ഉയര്‍ന്നതിനാല്‍ പുറത്ത് കടക്കാനാവാതെ അകത്തു കുടുങ്ങിപ്പോയി.
നാവിക സേനയിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ഹുഹയിലേക്കുള്ള വഴി കണ്ടെത്തിയെങ്കിലും കുട്ടികളെ പുറത്തുകൊണ്ടുവരാനാകാത്ത സ്ഥിതിയായിരുന്നു. ഇതിനിടയില്‍ ഗുഹയില്‍ ഓക്‌സിജന്‍ എത്തിക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ ഒരു നാവിക ഉദ്യോഗസ്ഥന്‍ വെള്ളത്തിനടിയിലെ പാറയിടുക്കില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചിരുന്നു. വെള്ളം ഉയരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടുകയായിരുന്നു. മുങ്ങല്‍ വിദഗ്ധര്‍ കുട്ടികളെ വെള്ളം മൂടിക്കിടക്കുന്ന ഗുഹയ്ക്കുള്ളിലൂടെ സുരക്ഷിതമായി പുറത്ത് എത്തിക്കുകയായിരുന്നു. ഗുഹാമുഖത്ത് എത്തുമ്പോള്‍ നടന്നു വരാന്‍ പറ്റുന്ന അവസ്ഥയാണഉള്ളത്.
തായ്‌ലന്‍ഡില്‍ നിന്നുള്ള 40 മുങ്ങള്‍ വിദഗ്ധരും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 50 മുങ്ങല്‍ വിദഗ്ധരുമാണ് രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നത്. കുട്ടികള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലത്തു പോയി മടങ്ങി വരുമ്പോഴേക്കും പരിചയസമ്പന്നരായ മുങ്ങള്‍ വിദഗ്ധര്‍ പോലും മടുത്തു പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു കുട്ടിയെ രണ്ടു മുങ്ങള്‍ വിദഗ്ധര്‍മാര്‍ ചേര്‍ന്നാണ് പുറത്തെത്തിച്ചത്. ഓക്‌സിജന്‍ ടാങ്ക് ചുമലില്‍ വച്ച് നീന്താന്‍ പോലും പറ്റാത്ത ഇടുങ്ങിയ മേഖലയിലൂടെ വരെ ഇവര്‍ക്ക് കൂട്ടികളെയുമായി സഞ്ചരിക്കേണ്ടതുണ്ട്.

Other News

 • 'ലോക മുത്തച്ഛന്‍' നൂറ്റപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • മെക്‌സിക്കോയില്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി; കുറഞ്ഞത് 66 പേര്‍ കൊല്ലപ്പെട്ടു
 • അവിശ്വാസപ്രമേയം അതിജീവിച്ച തെരേസ മെയ് ബ്രെക്‌സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട്‌
 • ലക്ഷ്യം കൈവരിക്കാത്ത ജീവനക്കാരെ ചൈനീസ് കമ്പനി റോഡിലൂടെ മുട്ടില്‍ ഇഴയിച്ച് ശിക്ഷിച്ചു
 • മോഡി ഉറുഗ്വേ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകത്തിയ പ്രസിഡന്റിനെ കാണാന്‍ കഴിയുമായിരുന്നു
 • അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേ; സമവായത്തിലൂടെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപനം
 • ഇന്തോനേഷ്യയില്‍ വനിതാ ശാസ്ത്രജ്ഞയെ മുതല ജീവനോടെ വിഴുങ്ങി; സംഭവം ഗവേഷണ കേന്ദ്രത്തില്‍
 • ബ്രെക്‌സിറ്റ്; തെരേസ മേയുടെ ഇടപാടിന് പാര്‍ലമെന്റില്‍ വമ്പന്‍ തോല്‍വി, ബുധനാഴ്ച അവിശ്വാസ വോട്ടെടുപ്പ്
 • നെയ്‌റോബിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം ; നിരവധി പേര്‍ കൊല്ലപ്പെട്ടു
 • ടെഹ്‌റാനില്‍ ചരക്കു വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി റസിഡന്‍ഷ്യല്‍ മേഖലയിലേക്ക് ഇടിച്ചു കയറി; 15 പേര്‍ കൊല്ലപ്പെട്ടു
 • ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാതെ സി​റി​യ​യി​ൽ​നി​ന്ന് പിന്മാറ്റമില്ലെന്ന്​ യു.എസ്
 • Write A Comment

   
  Reload Image
  Add code here