ഗുഹയില്‍ കുടുങ്ങിയ 12 അംഗ ഫുട്‌ബോള്‍ ടീമിനേയും കോച്ചിനേയും രക്ഷിച്ച് പുറത്തുകൊണ്ടുവരുവാന്‍ സാഹസികമായ ഓപ്പറേഷന്‍ 'ഡി ഡേ' ആരംഭിച്ചു

Sun,Jul 08,2018


ബാങ്കോക്ക് : രണ്ടാഴ്ചയായി തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിക്കിടക്കുന്ന 12 അംഗ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനെയും കോച്ചിനേയും രക്ഷപ്പെടുത്താനുള്ള അതിസാഹസികമായ 'ഡി ഡേ' ഓപ്പറേഷന് രക്ഷാ പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചു.
തായ്‌ലാന്‍ഡിലെ ഒറ്റപ്പെട്ട താം ലുവാങ് ദ്വീപിലെ ഗുഹയ്ക്കുള്ളിലാണ് 13 പേരുടെ സംഘം കുടുങ്ങിക്കിടക്കുന്നത്. ഫുട്‌ബോള്‍ പരിശീലനത്തിനെത്തിയ ഇവര്‍ കനത്ത പ്രകൃതിക്ഷോഭത്തെതുടര്‍ന്നാണ് ഗുഹയില്‍ അഭയം പ്രാപിച്ചത്. എന്നാല്‍ പ്രളയജലം ഉയര്‍ന്നതിനാല്‍ പുറത്ത് കടക്കാനാവാതെ കുടുങ്ങിപ്പോയത്.
നാവിക സേനയിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ഹുഹയിലേക്കുള്ള വഴി കണ്ടെത്തിയെങ്കിലും കുട്ടികളെ പുറത്തുകൊണ്ടുവരാനാകാത്ത സാഹചര്യത്തിലാണ് പുതിയ രക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് അധികൃതര്‍ ചിന്തിച്ചത്. ഇതിനിടയില്‍ ഗുഹയില്‍ ഓക്‌സിജന്‍ എത്തിക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ ഒരു നാവിക ഉദ്യോഗസ്ഥന്‍ വെള്ളത്തിനടിയിലെ പാറയിടുക്കില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചിരുന്നു.
ഗുഹ ഉള്‍പ്പെട്ട മലയില്‍ നിന്ന് താഴത്തേക്ക് തുരങ്കം നിര്‍മ്മിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. തുരങ്ക നിര്‍മആമം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നരോങ്‌സാക് ഒസോട്ടാനാകോണ്‍ എന്ന നാവിക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള 18 ഓളം മുങ്ങള്‍ വിദഗ്ധരാണ് കുട്ടികളെ രക്ഷപ്പെടുത്താനുള്ള ഉദ്യമത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
ഇതിനിടയില്‍ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്ന് സ്ഥിതിഗതികള്‍ ഡോക്ടറുടെ സഹായത്തോടെ വിലയിരുത്തി അധികൃതര്‍ പറഞ്ഞു.
അതേ സമയം തായ് ലാന്‍ഡില്‍ മഴക്കാലം ആരംഭിച്ചിട്ടേയുള്ളു. മഴ കനത്താല്‍ രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുമെന്നും അപകട സാധ്യതകൂടുമെന്നും ഉള്ള ആശങ്കയിലാണ് രക്ഷിതാക്കളും അധികൃതരും. തായ്‌ലാന്‍ഡ് ഒന്നാകെ കുട്ടികളുടെ രക്ഷയ്ക്കായി പ്രാര്‍ഥനകളോടെ കാത്തിരിക്കുകയാണ്.

Other News

 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • ഖഷോഗിയുടെ വധത്തിനു പിന്നില്‍ സൗദി, ആരാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കണമെന്ന് പ്രതിശ്രുത വധു
 • Write A Comment

   
  Reload Image
  Add code here